ഇ​ന്ത്യ​ൻ കോ​ണ്‍​സു​ല​ർ ക്യാ​ന്പ് കോ​ളേ​ജ് സ്റ്റേ​ഷ​നി​ൽ ഒ​ക്ടോ​ബ​ർ 14ന്
Wednesday, October 4, 2017 10:29 AM IST
ഹൂ​സ്റ്റ​ണ്‍: കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ (ഹൂ​സ്റ്റ​ണ്‍) ഒ​ക്ടോ​ബ​ർ 14നു ​കോ​ളേ​ജ് സ്റ്റേ​ഷ​നി​ൽ ഏ​ക​ദി​ന കോ​ണ്‍​സു​ല​ർ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് 4 വ​രെ​യാ​ണ് ക്യാ​ന്പ് ന​ട​ക്കു​ന്ന​ത്. (പ​വ​ലി​യ​ൻ റൂം 110, ​ടെ​ക്സാ​സ് എ & ​എം യൂ​ണി​വേ​ഴ്സി​റ്റി, കോ​ളേ​ജ് സ്റ്റേ​ഷ​ൻ) .

യു​എ​സ് പാ​സ്പോ​ർ​ട്ട് കൈ​വ​ശ​മു​ള്ള​വ​ർ ഒ​സി​ഐ കാ​ർ​ഡും, വി​സ, റി​ണ​ൻ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ നാ​ഷ​ണാ​ലി​റ്റി തു​ട​ങ്ങി​യ അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ച്ചു ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ക്യാ​ന്പി​ൽ വ​രി​ക​യാ​ണെ​ങ്കി​ൽ ഓ​ഫീ​സ​ർ​മാ​ർ പ​രി​ശോ​ധി​ച്ചു സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം ഹൂ​സ്റ്റ​ണി​ലു​ള്ള സി​കെ​ജി​എ​സ് ഓ​ഫീ​സി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ക്കാ​വു​ന്ന​താ​ണ്.

ഏ​ക​ദി​ന വി​സ ക്യാ​ന്പി​ൽ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ, പു​തി​യ​താ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ളു​മാ​യി എ​ത്തി​യാ​ൽ പ​രി​ശോ​ധി​ച്ചു സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​രു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 713 626 2148

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ