എ​ൽ​ജി​ബി​ടി​കാ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​കു​ന്ന​തി​നെ​തി​രെ​യു​ള്ള യു​എ​ൻ പ്ര​മേ​യ​ത്തി​ന് അ​മേ​രി​ക്ക​യു​ടെ വോ​ട്ടി​ല്ല
Wednesday, October 4, 2017 10:32 AM IST
ന്യു​യോ​ർ​ക്ക്: ലെ​സ്ബി​യ​ൻ, ഗെ, ​ബൈ-​സെ​ക്ഷ്വ​ൽ, ട്രാ​ൻ​സ്ജ​ന്‍റ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​കു​ന്ന​തി​നെ അ​പ​ല​പി​ക്കു​ന്ന യു​എ​ൻ പ്ര​മേ​യ​ത്തെ അ​മേ​രി​ക്ക എ​തി​ർ​ത്തു വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി.

ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കു​ക​യും വ​ധ​ശി​ക്ഷ ന​ൽ​കു​ക​യും ചെ​യ്യു​ന്ന ഇ​റാ​ൻ, സൗ​ദി അ​റേ​ബ്യ, സു​ഡാ​ൻ, യ​മ​ൻ, നൈ​ജീ​രി​യ, സി​റി​യ തു​ട​ങ്ങി​യ ആ​റ് രാ​ഷ്ട്ര​ങ്ങ​ളു​ടെ ന​ട​പ​ടി​യെ അ​പ​ല​പി​ക്കു​ന്ന​തി​നാ​യി​രു​ന്നു ഹൂ​മ​ണ്‍ റൈ​റ്റ്സ് കൗ​ണ്‍​സി​ൽ യു​എ​ന്നി​ൽ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. അ​മേ​രി​ക്ക പ്ര​മേ​യ​ത്തി​ന് എ​തി​രാ​യി വോ​ട്ടു ചെ​യ്തു​വെ​ങ്കി​ലും 47 അം​ഗ കൗ​ണ്‍​സി​ലി​ൽ 27 പേ​ർ അ​നു​കൂ​ലി​ച്ച് പ്ര​മേ​യം പാ​സാ​യി. 13 രാ​ഷ്ട്ര​ങ്ങ​ൾ എ​തി​ർ​ത്തു വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. സെ​പ്റ്റം​ബ​ർ 29 നാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്.

അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ട് യു​എ​ൻ പ്ര​തി​നി​ധി നി​ക്കി ഹെ​യ്ലി​യാ​ണ് യു​എ​ന്നി​ൽ വി​ശ​ദീ​ക​രി​ച്ച​ത്. ട്രം​പ് അ​ധി​കാ​ര മേ​റ്റെ​ടു​ത്ത​ശേ​ഷം എ​ൽ​ജി​ബി​ടി വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ല അ​നു​കൂ​ല്യ​ങ്ങ​ളും നി​ർ​ത്തി​യി​രു​ന്നു. യു​എ​ന്നി​ൽ അ​മേ​രി​ക്ക സ്വീ​ക​രി​ച്ച നി​ല​പാ​ട് രാ​ജ്യ​ത്തി​ന​ക​ത്ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. സ​നാ​ത​ന മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി പി​ടി​ക്കു​ന്ന​തി​ന് ട്രം​പ് ഭ​ര​ണ​കൂ​ടം പ്ര​തി​ജ്ഞ ബ​ദ്ധ​മാ​ണെ​ന്നാ​ണ് ഇ​ത് ന​ൽ​കു​ന്ന സൂ​ച​ന.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ