ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയന്‍റെ യുവജനോത്സവത്തിൽ ചിത്രരചന, ഫാൻസിഡ്രസ് മത്സരങ്ങൾ
Thursday, October 5, 2017 2:55 AM IST
ഡിട്രോയിറ്റ്: ഫോമായുടെ മിഷിഗണ്‍, മിനസോട്ട, വിസ്കോണ്‍സിൻ സംസ്ഥാനങ്ങൾ കൂടി ചേർന്ന് രൂപീകരിച്ച ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയന്‍റെ യുവജനോത്സവത്തിന്‍റെ ഒരുക്കങ്ങൾ ധൃതഗതിയിൽ നടക്കുന്നു. ഒക്ടോബർ 15-നു് യുവജനോത്സവത്തിന്‍റെ രജിസ്ട്രേഷൻ അവസാനിക്കുന്നതു കൊണ്ട്, കുട്ടികളും മുതിർന്നവരും എത്രയും വേഗം രജിസ്ട്രേഷൻ വെബ് സൈറ്റിലൂടെയോ ( www.fomaagreatlakes.com) ഫോണിലൂടെയോ പൂർത്തിയാക്കണമെന്ന് റീജണൽ വൈസ് പ്രസിഡന്‍റ് റോജൻ തോമസ് അഭ്യർത്ഥിച്ചു. വളരെ യൂസർ ഫ്രണ്ട്ലി ആയി ചെയ്തിട്ടുള്ള വെബ് സൈറ്റിൽ ആർക്കു വേണമെങ്കിലും അനായാസം രജിസ്റ്റർ ചെയ്യാം.

വിവിധ പ്രായപരിധിയിൽപെട്ടവർക്ക് പങ്കെടുക്കാനായി വിവിധ ഗ്രൂപ്പുകളായിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. സോളോ മത്സരത്തിൽ ഇന്ത്യൻ ലൈറ്റ് മൂസിക്ക്, ഇന്ത്യൻ ക്ലാസ്സിക്കൽ, നോണ്‍ - ക്ലാസ്സിക്കൽ ഇംഗ്ലീഷ്, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, സിനിമാറ്റിക്ക്, ഫോക്ക്, ഇൻസ്ട്രമെന്‍റൽ മ്യൂസിക്ക് (സ്ട്രിങ്ങ് / വിന്‍റ്), പെർക്കഷൻ, പ്രസംഗം മലയാളം, ഇംഗ്ലീഷ്, ക്രിയേറ്റീവ് പെർഫോമൻസ്, കൂടാതെ 26 വയസിൽ മുകളിലുള്ളവർക്കായി തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ വീ ഗോട്ട് ടാലന്‍റ് എന്ന മത്സരവും ഉണ്ടാകും.

ഗ്രൂപ്പ് മത്സരങ്ങളിൽ ഗ്രൂപ്പ് സോംഗ് (നോണ്‍ ക്ലാസിക്കൽ), ഗ്രൂപ്പ് ഡാൻസ് (ക്ലാസിക്കൽ), ഗ്രൂപ്പ് ഡാൻസ് (നോണ്‍ ക്ലാസിക്കൽ), തിരുവാതിര, ഒപ്പന, മാർഗംകളി എന്നിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, റീജണൽ തലത്തിൽ രണ്ടു വിഭാഗങ്ങളായി തിരിച്ച് (പത്തു വയസിൽ താഴെയുള്ളവരും, 11 വയസും മുകളിലുള്ളവരും) ചിത്ര രചന മത്സരവും, ഫാൻസി ഡ്രസ് മത്സരവും ഗ്രേറ്റ് ലേക്ക്സ് റീജിയൻ നടത്തുന്നുണ്ട്.

ഗ്രേറ്റ് ലേക്ക്സ് യുവജനോത്സവത്തിന്‍റെ ചെയർമാനായി പ്രവർത്തിക്കുന്നത് അഭിലാഷ് പോളാണ്. കൂടുതൽ വിവരങ്ങൾക്ക്: റോജൻ തോമസ് 248 219 1352, വിനോദ് കൊണ്ടൂർ ഡേവിഡ് 313 208 4952 അഭിലാഷ് പോൾ 248 252 6230, ജയിൻ മാത്യൂസ് കണ്ണച്ചാൻപറന്പിൽ 248 251 2256.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്