എൻഎസ് എസ് കാലിഫോർണിയ ഓണാഘോഷം ഗംഭീരമായി
Thursday, October 5, 2017 2:56 AM IST
സാന്‍റ ക്ലാര, കാലിഫോർണിയ: നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 26-നു ശനിയാഴ്ച നടന്നു. കാംപ്ബെൽ കാസിൽമോണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ആഘോഷത്തിൽ ഓണസദ്യയും പല വിധ കലാപരിപാടികളും കായിക പരിപാടികളും ഉണ്ടായിരുന്നു.

കാംപ്ബെൽ മേയർ എലിസബത്ത് ഗിബ്ണ്‍സ് മുഖ്യാതിഥിയായി മുൻ മേയർ ജെസൻ ബേകർ, പ്രസിഡന്‍റ് രാജേഷ് നായർ, സെക്രട്ടറി മനോജ് പിള്ള എന്നിവരോടൊപ്പം ഭദ്രദീപം തെളിയിച്ചു ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വൻ വിജയമായ തിരുവനന്തപുരത്തുവച്ചു നടന്ന അമേരിക്കൻ നായർ സംഗമത്തെക്കുറിച്ചും, അതോടൊപ്പം അമേരിക്കൻ നായർ സംഗമം കേരളത്തിലെ എൻഎസ്എസ് പ്രസ്ഥാനത്തോടൊപ്പം ചേർന്ന് അമേരിക്കയിൽ നിന്ന് കേരളത്തിൽ തീർഥാടനത്തിനെത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആരംഭിച്ച പദ്ധതിയെക്കുറിച്ചും പ്രസിഡന്‍റ് രാജേഷ് നായർ വിശദീകരിച്ചു. മലയാളം ക്ലാസുകളുടെ അടുത്ത അധ്യയന വർഷം സെപ്റ്റംബറിൽ ആരംഭിക്കുന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ മലയാളം ക്ലാസ്സിൽ രണ്ടാം ലെവൽ പാസ്സായ പാർത്ഥ് ഗോപകുമാർ, റിയ നായർ, റിനു നായർ, ഋഷി നായർ, വിശാഖ് പിള്ള എന്നിവരും ഒന്നാം ലെവൽ പാസ്സായ അദ്വൈത് നായർ, അദ്വൈത് സുചിത്, അക്ഷജ് നായർ, അങ്കിത് കൃഷ്ണൻ, അവനിത കർത്ത, ഇഷിക നായർ, കീർത്തന ബിജിലാൽ, കൃഷ്ണ നിധിൻ, നീൽ മനോജ്, റോഹൻ നാരോത്, രുദ്ര നായർ എന്നിവരും സർട്ടിഫിക്കറ്റുകൾ മേയറിൽ നിന്ന് ഏറ്റുവാങ്ങി.

മുന്നൂറിലധികം പേർ പങ്കെടുത്ത ഓണസദ്യക്ക് ജിഷ്ണു തന്പിയും അരവിന്ദും ഹരി ബാലകൃഷ്ണനും സജേഷ് രാമചന്ദ്രനും നേതൃത്വം നൽകി. എൻ.എസ്എസ് മലയാളം, പുരാണം ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മന്ത്രോച്ചാരണ പ്രാർത്ഥന അധ്യാപകരായ സതീഷ് ബാബുവും ഐശ്വര്യയും നയിച്ചു. സുരേഷ് ചന്ദ്രനും ഹരി പുതുശ്ശേരിയും സംഘവും ചേർന്നൊരുക്കിയ അലങ്കാരങ്ങൾ ചടങ്ങിനു പൊലിമയേകി. സ്വപ്ന മനോജ്, അമ്മു സുജിത്, ഐശ്വര്യ അരവിന്ദ്, ശ്രീവിദ്യ കസ്തൂരിൽ, ഉദയ വേണുഗോപാൽ, രേണു ശ്രീജിത്ത്, രശ്മി സജേഷ്, കവിത കൃഷ്ണൻ എന്നിവർ അണിയിച്ചൊരുക്കിയ അത്തപ്പൂക്കളം അതിമനോഹരമായി.

കേരളീയ നൃത്തങ്ങൾക്കു പുറമേ ഓണ ഗാനങ്ങൾ ഉൾപ്പെട്ട സംഗീത പരിപാടികളും അരങ്ങേറി.
നിത്യ മധുവിന്‍റെ ഗണേശ സ്തുതിയോടെ കലാ പരിപാടികൾ ആരംഭിച്ചു. ജയ് പ്രദീപ്, ഉദയ വേണുഗോപാൽ സംവിധാനം ചെയ്ത ഓണം ഇതിവൃത്തമാക്കിയ സ്കിറ്റും കവിത കൃഷ്ണൻ നയിച്ച തിരുവാതിരയും മധു മുകുന്ദൻ അണിയിച്ചൊരുക്കിയ വഞ്ചിപ്പാട്ടും നിത്യ അരുണ്‍, പ്രത്യുഷ എന്നിവർ അവതരിപ്പിച്ച നൃത്തങ്ങളും ആഘോഷങ്ങൾക്കു മിഴിവേകി. സ്മിത നായരും പ്രീതി നായരും ചേർന്ന് സംയോജിപ്പിച്ച കലാപരിപാടികൾ മധു മുകുന്ദനും മിനി നായരും നിയന്ത്രിച്ചു. ബിനു ബാലകൃഷ്ണൻ പരിപാടികളുടെ ശബ്ദവും വെളിച്ചവും നിയന്തിച്ചു.

ശ്രീജിത്ത് നായരും സതീഷ് ബാബുവും ചേർന്ന് പരിപാടികളുടെ ഛായാഗ്രഹണം നിർവഹിച്ചു. സിന്ധു, സ്വപ്ന, ഗംഗ, പ്രജുഷ, ഐശ്വര്യ അരവിന്ദ് എന്നിവർ അതിഥികളെ വരവേറ്റു. സെക്രട്ടറി മനോജ് പിള്ള ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം