സീറോ മലബാർ നാഷണൽ ഇയർ ഓഫ് യൂത്ത് സമ്മിറ്റ് ഡിസംബർ 28 മുതൽ ഹൂസ്റ്റണിൽ
Thursday, October 5, 2017 2:57 AM IST
ഷിക്കാഗോ: സെന്‍റ് തോമസ് സീറോ മലബാർ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിൽനിന്നും 18 വയസിനുമേൽ പ്രായമായ എല്ലാ യുവജനങ്ങൾക്കുംവേണ്ടി നാഷണൽ യൂത്ത് സമ്മിറ്റ് ഡിസംബർ 28, 29, 30, 31 തീയതികളിൽ ഹൂസ്റ്റണിൽ നടത്തുന്നു. വൈറ്റ് ഹാൾ ഷെരറ്റണ്‍ ഹോട്ടലിൽ ആയിരിക്കും മൂന്നു ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന ഈ പരിപാടികൾ നടക്കുന്നത്.

അമേരിക്കയിൽ പലയിടങ്ങളിലുമായി 2017 ഇയർ ഓഫ് യൂത്തിനോടനുബന്ധിച്ചു നടന്ന പരിപാടികളുടെ വിജയപരിസമാപ്തിയായാണ് യൂത്തിന്‍റെ ഈ സംഗമം. യൂത്തിനെ സംബന്ധിക്കുന്ന മറ്റു പല വിഷയങ്ങൾക്കും പുറമെ ഈകാലയളവിൽ യുവജനങ്ങൾ നേരിടുന്ന ചെറുതും വലുതുമായ പലതരം വെല്ലുവിളികളും അതിനെ എങ്ങനെ വിജയകരമായി തരണം ചെയ്യാം എന്നതിനെയും കുറിച്ച് പല വിദഗ്ധരുടെയും പ്രഭാഷണങ്ങളും ചർച്ചകളും ഓരോദിവസവും ഉൾപ്പെടുത്തിയിരിക്കുന്നു.

സീറോ മലബാർ യുവജനങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്ന ഈ സംഗമത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ട വെബ് സൈറ്റ് അഡ്രസ്:
https://stthomasdya.org/index.php/nyoys-national-year-youth-summit/
രൂപതാ ഫാമിലി അപോസ്റ്റലേറ്റ് ഡയറക്ടർ ഫാ. പോൾ ചാലിശ്ശേരി, ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ഓക്സിലറി ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ 15 പേരോളം ഇതിന്‍റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

റിപ്പോർട്ട്: ബ്രിജിറ്റ് ജോർജ്