മലങ്കര അതിഭദ്രാസന ഭക്തസംഘടനകളുടെ സംയുക്ത ഏകദിന ധ്യാനയോഗങ്ങൾ വിവിധ റീജനുകളിൽ നടത്തുന്നു
Thursday, October 5, 2017 2:58 AM IST
ന്യൂയോർക്ക്: മലങ്കര അതിഭദ്രാസനത്തിന്‍റെ ഭക്തസംഘടനകളായ സെന്‍റ് മേരീസ് വിമൻസ് ലീഗിന്‍റെയും, സെന്‍റ് പോൾസ് മെൻസ് ഫെല്ലോഷിപ്പിന്‍റെയും സംയുക്ത ഏകദിന ധ്യാന യോഗങ്ങൾ ഭദ്രാസനത്തിന്‍റെ വിവിധ റീജനുകളിൽ നടത്തപ്പെടുന്നു.

ഭദ്രാസന മെത്രാപ്പോലീത്തയും, സെന്‍റ് മേരീസ് വിമൻസ് ലീഗിന്‍റെയും, സെന്‍റ് പോൾസ് മെൻസ് ഫെല്ലോഷിപ്പിന്‍റെയും അധ്യക്ഷനുമായ അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനിയുടെ ആശീർവാദത്തോടെ സൗത്ത്-ഈസ്റ്റ് റീജനിൽ പെട്ട St. Mary's Syrian Orthodox Church, 928 Murphy Street, Augusta,Georgia യിൽ 2017 ഒക്ടോബർ ഏഴിനു ശനിയാഴ്ചയും, St. Mary's Jacobite Syriac Orthodox Church, 2112 Old Denton Rd, Carrolton, Texas -ൽ ഒക്ടോബർ 28 ശനിയാഴ്ചയുമായി സംയുക്ത ധ്യാനയോഗങ്ങൾ നടത്തപ്പെടുന്നു. നോർത്ത്-ഈസ്റ്റ് റീജനിലെ സംയുക്ത ധ്യാനയോഗം ഒക്ടോബർ ഏഴിനു ശനിയാഴ്ച ന്യൂജേഴ്സിയിലെ ബെർഗൻഫീൽഡ് സെന്‍റ് മേരീസ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിലാണ് (173 North Washington Avenue Bergenfield, NJ) നടത്തപ്പെടുന്നത്.

മലങ്കര അതിഭദ്രാസനത്തിന്‍റെ വിവിധ റീജനുകളിൽ നടത്തപ്പെടുന്ന സെമിനാറുകളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സെന്‍റ് മേരീസ് വിമൻസ് ലീഗിന്‍റെ ഭദ്രാസന വൈസ് പ്രസിഡന്‍റ് വന്ദ്യ ഇടത്തറ മാത്യൂസ് കോറെപ്പിസ്കോപ്പായും, സെന്‍റ് പോൾസ് മെൻസ് ഫെല്ലോഷിപ്പിന്‍റെ ഭദ്രാസന വൈസ് പ്രസിഡന്‍റ് റവ. ഫാ. പോൾ തോട്ടയ്ക്കാടും അറിയിച്ചു.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ