ഡോ. എം.എസ്.റ്റി നന്പൂതിരി , ഡോ. എ.കെ.ബി. പിള്ള , പി.ടി. ചാക്കോ മലേഷ്യ, സേതു നരിക്കോട് എന്നിവർക്ക് ലാന മെറിറ്റോറിയസ് അവാർഡ്
Thursday, October 5, 2017 3:00 AM IST
ന്യുയോർക്ക്: മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും വിലപ്പെട്ട സംഭാവനകളർപ്പിച്ച ഡോ. എം.എസ്.റ്റി. നന്പൂതിരി (ഡാളസ്), ഡോ. എ.കെ.ബി. പിള്ള (ന്യു യോർക്ക്), പി.ടി. ചാക്കോ മലേഷ്യ (ന്യൂ ജെഴ്സി), സേതു നരിക്കോട് (ന്യുയോർക്ക്) എന്നിവർക്ക് ലാനയുടെ മെറിറ്റോറിയസ് അവാഡ്.

വെള്ളിയാഴ്ച ന്യുയോർക്ക് ഫ്ളോറൽ പാർക്കിലെ ടൈസൻ സെന്‍ററിൽ ആരംഭിക്കുന്ന ത്രിദിന ലാന സമ്മേളനത്തിൽ വച്ച അവാർഡ് സമ്മാനിക്കുമെന്നു പ്രസിഡന്‍റ് ജോസ് ഓച്ചാലിൽ, സെക്രട്ടറി ജെ. മാത്യൂസ് എന്നിവർ അറിയിച്ചു

റിപ്പോർട്ട്: പി.പി. ചെറിയാൻ