മോ​സ​സ് വ​ർ​ഗീ​സ് ന്യു​യോ​ർ​ക്കി​ൽ നി​ര്യാ​ത​നാ​യി
Friday, October 6, 2017 6:14 AM IST
ന്യു​യോ​ർ​ക്ക്: ന്യു​യോ​ർ​ക്കി​ലെ സ്റ്റാ​റ്റ​ൻ ഐ​ല​ന്‍റി​ൽ ദീ​ർ​ഘ​കാ​ല​മാ​യി താ​മ​സി​ച്ചു​വ​രു​ന്ന മാ​വേ​ലി​ക്ക​ര ഷാ​രോ​ണ്‍ വി​ല്ല​യി​ൽ മോ​സ​സ് വ​ർ​ഗീ​സ് ഒ​ക്ടോ​ബ​ർ നാ​ലി​നു ബു​ധ​നാ​ഴ്ച നി​ര്യാ​ത​നാ​യി. പ​തി​വു വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി രാ​വി​ലെ സ്റ്റാ​റ്റ​ൻ ഐ​ല​ന്‍റ് റി​ച്ച്മൗ​ണ്ട് കൗ​ണ്ടി ഹോ​സ്പി​റ്റ​ലി​ലെ​ത്തി​യ മോ​സ​സ് പെ​ട്ടെ​ന്നു​ണ്ടാ​യ ഹൃ​ദ​യ​രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്നാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ഹൃ​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്നു നാ​ട്ടി​ലേ​ക്ക് യ​ത്ര തി​രി​ക്കാ​നി​രി​ക്കേ​യാ​ണ് വി​യോ​ഗം. ഒ​ക്ടോ​ബ​ർ ആ​റി​നു വെ​ള​ളി​യാ​ഴ്ച 5 മു​ത​ൽ മാ​തൃ ഇ​ട​വ​ക​യാ​യ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​വും മ​ര​ണാ​ന​ന്ത​ര ശു​ശ്രൂ​ഷ​ക​ളും ന​ട​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​സം​സ്കാ​ര ശു​ശ്രൂ​ഷ​യും തു​ട​ർ​ന്ന് സം​സ്കാ​ര​വും ന​ട​ക്കും.

1978ൽ ​ഇ​മി​ഗ്ര​ന്‍റാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ മോ​സ​സി​ന്‍റെ ഭാ​ര്യ ശോ​ശാ​മ്മ മോ​സ​സ് (റി​ട്ട. ന​ഴ്സ് സീ​വ്യൂ ഹോ​സ്പി​റ്റ​ൽ). അ​ല​ൻ, അ​നി​ത എ​ന്നി​വ​ർ മ​ക്ക​ളും സ്വ​പ്ന, റി​ജോ​യി​സ് എ​ന്നി​വ​ർ ജാ​മാ​താ​ക്ക​ളു​മാ​ണ്. റ​യ​ണ്‍, സോ​ണി​യ, ഇ​വാ​ൻ, ഡൈ​ല​ൻ, ജേ​ഡ​ൻ എ​ന്നി​വ​രാ​ണ് കൊ​ച്ചു​മ​ക്ക​ൾ. ലി​ല്ലി, മോ​ളി, വ​ൽ​സ, പ്ര​കാ​ശ്, പ്ര​സാ​ദ്, ജോ​ർ​ജ്, ജോ​യി, സൂ​സി എ​ന്നി​വ​ർ പ​രേ​ത​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബാ​ബു ഫി​ലി​പ്പ് (347)2002465
സ്ക​റി​യ ഉ​മ്മ​ൻ (പ​ള്ളി സെ​ക്ര​ട്ട​റി) 9088753563
റെ​ജി വ​ർ​ഗീ​സ് (646) 7086070.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം