മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ
Friday, October 6, 2017 11:00 AM IST
ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ 13 വെ​ള്ളി മു​ത​ൽ . മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2017 ലെ ​വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ 13, 14, 15 ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 6.30 മു​ത​ൽ 9 വ​രെ​യാ​ണ് യോ​ഗ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടൊ​പ്പം ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ യു​വ​ജ​ന​സ​ഖ്യം ഗാ​ന​ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ഇ​ട​വ​ക വി​കാ​രി​മാ​രാ​യ റ​വ. സ​ജി പി.​സി, റ​വ. മാ​ത്യു ശ​മു​വേ​ൽ എ​ന്നി​വ​ർ ക​ണ്‍​വ​ൻ​ഷ​നു നേ​തൃ​ത്വം ന​ൽ​കും. ക​ണ്‍​വ​ൻ​ഷ​ൻ പ്രാ​സം​ഗി​ക​നും ധ്യാ​ന ചി​ന്ത​ക​നു​മാ​യ റ​വ. വി​ല്യം എ​ബ്ര​ഹാം (സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ച​ർ​ച്ച് ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍) മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

യു​വ​ജ​ന​സ​ഖ്യം ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​റ​വ. മാ​ത്യു ശ​മു​വേ​ൽ വി. ​കു​ർ​ബാ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. റ​വ. സ​ജി പി.​സി. സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ്.

വി​ഷ​യം :Return oh my people (എ​ന്‍റെ ജ​ന​മേ മ​ട​ങ്ങി വ​രി​ക) തി​രു​വ​ച​നം ശ്ര​വി​ച്ച് ആ​ത്മീ​യ പു​തു​ക്കം പ്രാ​പി​ച്ച് അ​നു​ഗ്ര​ഹീ​ത​രാ​കാ​ൻ എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ഇ​ട​വ​ക വി​കാ​രി​മാ​രാ​യ റ​വ. സ​ജി. പി. ​സി. : 214 412 7951 റ​വ. മാ​ത്യു ശ​മു​വേ​ൽ : 972 975 7468
ക​ണ്‍​വ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ - ജേ​ക്ക​ബ് സി. ​വ​ർ​ഗീ​സ് :817 521 3519
യു​വ​ജ​ന സ​ഖ്യം സെ​ക്ര​ട്ട​റി - ജോ​ബി ജോ​ണ്‍ : 214 235 3888റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി