ഹൂ​സ്റ്റ​ണി​ൽ ജോ​ണി കു​രു​വി​ള​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Saturday, October 7, 2017 5:06 AM IST
ഹൂ​സ്റ്റ​ണ്‍: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഹൂ​സ്റ്റ​ണ്‍ പ്രൊ​വി​ൻ​സും കോ​ട്ട​യം ക്ല​ബും സം​യു​ക്ത​മാ​യി ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം ജോ​ണി കു​രു​വി​ള​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഹൂ​സ്റ്റ​ണ്‍ പ്രൊ​വി​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച ജോ​ണി കു​രു​വി​ള, ന്യൂ​ജേ​ഴ്സി​യി​ൽ ന​ട​ക്കു​ന്ന ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു.

ഡ​ബ്ല്യു​എം​സി ഹൂ​സ്റ്റ​ണ്‍ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. ചെ​റി​യാ​ൻ, റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ പീ​റ്റ​ർ, ടോം ​വി​രി​പ്പ​ൻ, പ്രൊ​വി​ൻ​ഷ്യ​ൽ ട്ര​ഷ​റ​ർ ബാ​ബു ചാ​ക്കോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് വ​രി​ക്കാ​ട്ടി​ൽ, വു​മെ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ പൊ​ന്നു​പി​ള്ള, ഹൂ​സ്റ്റ​ണ്‍ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് ക​ട​ശ​നാ​ട്, കോ​ട്ട​യം ക്ല​ബ് പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ്, എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.