ഫോമാ മെട്രോ റീജിയൻ കണ്‍വൻഷൻ ഒക്ടോബർ 21-ന്; ഒരുക്കങ്ങൾ പൂർത്തിയായി
Thursday, October 12, 2017 3:56 AM IST
ന്യൂയോർക്ക്: ഫോമ മെട്രോ റീജണൽ കണ്‍വൻഷനും, ഫോമ ജനറൽബോഡിയും 2017 ഒക്ടോബർ 21-നു ശനിയാഴ്ച ഫ്ളോറൽ പാർക്കിലുള്ള ടൈസൻ സെന്‍ററിൽ വച്ചു വിവിധ കലാപരിപാടികളോടുകൂടി നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് ജനറൽബോഡി ആരംഭിക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം മലയാള ചലച്ചിത്രവേദിയിലെ സൂപ്പർ ഹിറ്റ് സംവിധായകൻ സിദ്ധിഖ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതാണ്.

ഫോമയുടെ ദേശീയ നേതാക്ക·ാർ പങ്കെടുക്കുന്ന മീറ്റിംഗിൽ ഫോമ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി തോമസ് എന്നിവർ സംസാരിക്കുന്നതാണ്. തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.

ഒരുക്കങ്ങൾ പൂർത്തിയായതായി കണ്‍വൻഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ്, ജനറൽ കണ്‍വീനർ സജി ഏബ്രഹാം എന്നിവർ അറിയിച്ചു. കണ്‍വൻഷൻ വിജയകരമാക്കുവാൻ എല്ലാ ഫോമ അനുഭാവികളും വന്നു സംബന്ധിക്കണമെന്നു റീജിയണൽ വൈസ് പ്രസിഡന്‍റ് വർഗീസ് കെ. ജോസഫ്, ജനറൽ സെക്രട്ടറി ചാക്കോ കോയിക്കലേത്ത്, ട്രഷറർ മാത്യു തോമസ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം