ഹെൽത്ത് സെമിനാറും ഫ്ളൂ ഷോട്ടും നടത്തി
Friday, October 13, 2017 2:21 AM IST
ഷിക്കാഗോ: എസ്എംസിസിയുടെ നേതൃത്വത്തിൽ ഷിക്കാഗോ കത്തീഡ്രലിൽ നടത്തപ്പെട്ട ഹെൽത്ത് സെമിനാർ വളരെ വിജ്ഞാനപ്രദമായിരുന്നു. ഡോ. മനോജ് നേരിയംപറന്പിൽ മലയാളികളിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിനുള്ള കാരണങ്ങളും, സാഹചര്യങ്ങളും, ഭക്ഷണരീതികളേയും പറ്റി വിശദമായി വിവരിച്ചു. അതിനോടൊപ്പംതന്നെ മാരിയോൻസ് ഫാർമസി സ്പോണ്‍സർ ചെയ്ത ഫ്ളൂ ഷോട്ട് പ്രോഗ്രാമും നടത്തപ്പെട്ടു. ഫാർമസിസ്റ്റ് സുമി ജോണി വടക്കുംചേരി ഫ്ളൂ ഷോട്ടിനു നേതൃത്വം നൽകി. ഇക്കൊല്ലവും ഫ്ളൂ ഷോട്ട് സ്വീകരിക്കാൻ ഇടവകാംഗങ്ങൾ ധാരാളമായി എത്തിയിരുന്നു.

അനുഗ്രഹദായകമായ ഈ സംരംഭത്തിൽ ചിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് സന്നിഹിതനായിരുന്നു. സ്വതസിദ്ധമായ നർമ്മശൈലിയിൽ പിതാവ് പ്രാർത്ഥനോടൊപ്പം തന്നെ ആരോഗ്യസംരക്ഷണത്തെപ്പറ്റിയും ഉൗന്നിപറയുകയുണ്ടായി. ഉദ്ഘാടനകർമ്മം ആലപ്പാട്ട് പിതാവ് നിർവഹിച്ചു. റവ.ഡോ. ജയിംസ് അച്ചനും സന്നിഹിതനായിരുന്നു.

എസ്എംസിസി പ്രസിഡന്‍റ് ഷിബു അഗസ്റ്റിൻ സദസിന് സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കോർഡിനേറ്ററായി ജോണ്‍സണ്‍ കണ്ണൂക്കാടനും, ജോസഫ് നാഴിയംപാറയും പ്രവർത്തിച്ചു. ജോണ്‍സണ്‍ കണ്ണൂക്കാടൻ സഹകരിച്ച ഏവർക്കും നന്ദി പറഞ്ഞു. ഷിബു അഗസ്റ്റിൻ, ജോണ്‍സണ്‍ കണ്ണൂക്കാടൻ, സജി വർഗീസ്, കുര്യാക്കോസ് തുണ്ടിപ്പറന്പിൽ, സണ്ണി വള്ളിക്കളം, ആന്േ‍റാ കവലയ്ക്കൽ, ഷാജി കൈലാത്ത്, ജോയി വട്ടത്തിൽ, ജോസഫ് നാഴിയംപാറ, ആഗ്നസ് തെങ്ങുംമൂട്ടിൽ, ജയിംസ് ഓലിക്കര, മേഴ്സി കുര്യാക്കോസ്, ഷാബു മാത്യു, ബിജി കൊല്ലാപുരം, ജേക്കബ് കുര്യൻ, ജോയി ചക്കാലയ്ക്കൽ, എന്നിവരും പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നൽകി. പത്രപ്രവർത്തകൻ ജോയിച്ചൻ പുതുക്കുളവും സെമിനാറിൽ സജീവമായി പങ്കെടുത്തു. മേഴ്സി കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം