അന്നമ്മ ബർളി നിര്യതയായി
Saturday, October 14, 2017 2:43 AM IST
ഡാളസ്: അന്നമ്മ ബർളി (81) ട്രാവൻകൂർ ഫൗണ്ടേഷൻ സീനിയർ കെയർ സെന്‍ററിൽ വച്ച് (കറുകച്ചാൽ, കോട്ടയം) ഒക്ടോബർ പത്താം തീയതി നിര്യതയായി. പരേത ഗാർലാന്‍റ് സെന്‍റ് തോമസ് സീറോമലബാർ ചർച്ചിലെ ഇടവകാംഗമായിരിക്കേ വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കേരളത്തിൽ പോകുകയുണ്ടായി. ദീർഘ കാലം ഡാളസ് മെഡിക്കൽ സിറ്റി ഹോസ്പ്പിററലിൽ രജിസ്റ്റേർഡ് നേഴ്സ് ആയി സേവനം അനുഷ്ടിച്ചിരുന്നു.

ഭർത്താവ്: ഇ. എ. ബർളി. മക്കൾ: പരേതനായ ജറി ബർളി, ജസി ( ഡാലസ്) ജാക്സണ്‍ (ഡാലസ്)
സംസ്ക്കാരം : ഒക്ടോബർ 14 ശനിയാഴ്ച മൂന്നിന് മൂവാററുപുഴ ഹോളി മാഗി ഫോറോനാ ചർച്ചിൽ നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് : ജോണ്‍ 8301980296.

റിപ്പോർട്ട്: ലാലി ജോസഫ് ആലപ്പുറത്ത്