മാർ തോമാശ്ലീഹാ സീറോ മലബാർ കത്തീഡ്രലിൽ ഫ്രാൻസിസ്കൻ ധ്യാനം ഒക്ടോബർ 20 മുതൽ
Saturday, October 14, 2017 2:48 AM IST
ഷിക്കാഗോ: ബെൽവുഡ് മാർ തോമാശ്ലീഹാ സീറോ മലബാർ കത്തീഡ്രലിൽ ഫ്രാൻസിസ്കൻ മിഷനറീസ് നയിക്കുന്ന കരിസ്മാറ്റിക് ധ്യാനം ഒക്ടോബർ 20 , 21 , 22 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കുന്നു.

കൊച്ചി വാരാപ്പുഴ അസീസി പ്രൊവിൻസിന്‍റെ പ്രൊവിൻഷ്യൽ റെവ. ഡോ. ജോണ്‍ ബാപ്റ്റിസ്റ്റ് ഒഎഫ്എം, ഫാ. സലസ് ഒ എഫ് എം (ടെക്സാസ് ), ഫാ. രാജു (ടെക്സസ്), ഫാ. അനീഷ് (ഇല്ലിനോയി) എന്നിവരാണ് ധ്യാനം നയിക്കുന്നത്. വചനപ്രഘോഷണം, വി. കുർബാന, ആരാധന, അനുതാപശുസ്രൂഷ എന്നതിനുപുറമെ ഭവനസന്ദർശനവും ഉണ്ടായിരിക്കും. ഈ ധ്യാനത്തിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുന്നതിനായി ഫാ. അഗസ്റ്റിൻ പാലക്കാപറന്പിൽ, ഫാ. ജെയിംസ് ജോസഫ്, കൈക്കാരൻമാർ എന്നിവർ ഏവരെയും സ്വാഗതം ചെയ്യുന്നു. അഡ്രസ്സ്: 5000 സെന്‍റ് ചാൾസ് റോഡ്, ബെൽവുഡ്, ഇല്ലിനോയി

റിപ്പോർട്ട്: ബ്രിജിറ്റ് ജോർജ്