എഫ്സിസി ടെക്സസ് ഓപ്പണ്‍ കപ്പ് സോക്കർ ടൂർണമെന്‍റ് 21, 22 തീയതികളിൽ
Saturday, October 14, 2017 9:17 AM IST
ഡാളസ്: ഡാളസിലെ പ്രമുഖ മലയാളി സോക്കർ ക്ലബായ എഫ്സിസി കരോൾട്ടന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആറാമത് ടെക്സസ് ഓപ്പണ്‍ കപ്പ് സോക്കർ ടൂർണമെന്‍റ് ഒക്ടോബർ 21, 22 (ശനി, ഞായർ) തീയതികളിൽ നടക്കും. ഗാർലാന്‍റിലുള്ള കേരളാ അസോസിയേഷൻ ഓഫ് ഡാളസ് സോക്കർ ഫീൽഡ് (3821 Broadway Blvd, Garland, TX 75043) ടൂർണമെന്‍റിന് വേദിയാകും. ശനിയാഴ്ച ലീഗ് റൗണ്ടുകളും ഞായാറാഴ്ച ക്വർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ മത്സരങ്ങളും നടക്കും. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള പ്രമുഖ മലയാളി ടീമുകൾ ടൂർണമെന്‍റിൽ പങ്കെടുക്കും.

ഷിനു പുന്നൂസ് എക്സ്പ്രസ് കെയർ ഫാർമസി, ഷിജു ഏബ്രഹാം സ്പെക്ട്രം ഫൈനാൻഷ്യൽസ്, കേരളാ കിച്ചണ്‍, ജോജോ കാർ റിപ്പയർ, നെക്സ്റ് ലെവൽ ടാക്സ്, സ്പൈസ് ആൻഡ് റൈസ് കരോൾട്ടൻ, വിനോദ് ചാക്കോ ബീം റിയാലിറ്റി, അവാന്‍റ് ടാക്സ് ആൻഡ് ഫൈനാൻഷ്യൽസ്, പ്രൈം ചോയ്സ് ലെൻഡിംഗ് തുടങ്ങി നിരവധി സ്പോണ്‍സർമാരുടെയും ഡാളസിലെ കായിക പ്രേമികളുടെയും സഹകരണത്തോടെയാണ് ടൂർണമെന്‍റ് അരങ്ങേറുക.

വിവരങ്ങൾക്ക്: ജോസ് തോമസ് (പ്രസിഡന്‍റ്) 214 784 1154, പ്രദീപ് ഫിലിപ്പ് 214 532 3665, റ്റിബി ഫിലിപ്പ് (ട്രഷറർ) 972 922 2729, ജിബിൻ മാത്യു 214 660 6672.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ