മാഗ് ഇലക്ഷൻ ഡിസംബർ ഒന്പതിന്
Sunday, October 15, 2017 2:55 AM IST
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്‍റെ (മാഗ്) 2018-ലെ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചു. ഡിസംബർ ഒന്പതാം തീയതി ശനിയാഴ്ച രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ സ്റ്റാഫോർഡിലുള്ള കേരളാ ഹൗസിൽ വച്ചു നടക്കുന്നതാണ്.ബോർഡിന്‍റെ തീരുമാനപ്രകാരം ഇലക്ഷൻ കമ്മീഷണർ ആയി ബാബു തെക്കേക്കരയെ നിയമിച്ചു. വിവരങ്ങൾക്ക്: തോമസ് ചെറുകര (പ്രസിഡന്‍റ്) 832 641 3512.

റിപ്പോർട്ട്: മാത്യു വൈരമണ്‍