തൊണ്ണൂറ്റഞ്ചാം വയസിൽ 14,000 അടി ഉയരത്തിൽ നിന്നും സ്കൈ ഡൈവിങ്ങ്; റെക്കോർഡുമായി മുൻസൈനികൻ
Monday, October 16, 2017 4:30 AM IST
വെർജീനിയ: രണ്ടാം ലോകമഹായുദ്ധത്തിൽ പാരട്രൂപ്പറായിരുന്ന നോർവുഡ് തോമസ് (95) സ്കൈ ഡൈവിങ്ങ് നടത്തി റെക്കോർഡിട്ടു. 95 വയസ് തികഞ്ഞത് ഒക്ടോബർ 13 വെള്ളിയാഴ്ചയായിരുന്നു ധീകൃത്യം.

ജ·ദിന ത്തിനു രണ്ടു ദിവസത്തിനു ശേഷം ഞായറാഴ്ചയായിരുന്നു 14,000 അടി ഉയരത്തിൽ നിന്നും പരിശീലകനോടൊപ്പം തോമസ് താഴേക്കു ചാടിയത്. പ്രമേഹ രോഗവും വൃക്ക രോഗവും ഈ ധീരകൃത്യത്തിൽ നിന്നും പിതാവിനെ പിൻതിരിപ്പിച്ചില്ലെന്ന് മകൻ സ്റ്റീവ് പറഞ്ഞു.

1944 ജൂണ്‍ ആറിനായിരുന്നു തോമസ് ആദ്യമായി പാരചൂട്ടിൽ നോർമണ്ടിയിൽ ലാന്‍റ് ചെയ്തത്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ മൂന്ന് തവണയാണ് തോമസ് തന്‍റെ സഹസിക യജ്ഞം വിജയകരമായി പൂർത്തീകരിച്ചത്. വെർജീനിയായിൽ സ്കൈ ഡൈവിങ്ങ് നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതി കൂടി തോമസിനു ലഭിച്ചു.

സ്കൈ ഡൈവിങ്ങ് ഞാൻ ശരിക്കും ആസ്വദിച്ചു. താഴെക്ക് ചാടിയപ്പോൾ കണ്ട മനോഹരമായ പ്രകൃതി ഭംഗിയാണ് എന്നെ കൂടുതൽ ഉേ·ഷവനാക്കിയത്ലാന്‍റ് ചെയ്തശേഷം തോമസ് തന്‍റെ അനുഭവം വിവരിച്ചു.

റിപ്പോർട്ട്: പി. പി. ചെറിയാൻ