കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും മു​ൻ​തൂ​ക്കം ന​ൽ​കി ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ൻ
Tuesday, October 17, 2017 8:46 AM IST
ന്യൂ​യോ​ർ​ക്ക്: 2018 ജൂ​ലൈ 5 മു​ത​ൽ 7 വ​രെ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന അ​ന്ത​ർ​ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ൻ വ​ൻ വി​ജ​യ​മാ​ക്കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ന്പോ​ൾ ഇ​ന്നു​വ​രെ​യു​ള്ള ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ്ര​സ​ക്തി​യു​ണ്ട്. ഇ​തു​വ​രെ ഫൊ​ക്കാ​ന പി​ന്നി​ട്ട വ​ഴി​ക​ളി​ൽ ഒ​രി​ക്ക​ലും മാ​യാ​ത്ത മു​ദ്ര​ക​ളാ​ണ് ഈ ​സം​ഘ​ട​ന അ​വ​ശേ​ഷി​പ്പി​ച്ച​ത്.

ഫൊ​ക്കാ​ന​യു​ടെ തു​ട​ക്കം മു​ത​ൽ ഇ​ന്നു​വ​രെ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ൾ, നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ എ​ല്ലാം ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​താ​യി​രു​ന്നു. ഫൊ​ക്കാ​ന​യു​ടെ അ​ടു​ത്ത അ​ന്ത​ർ​ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യി​ലെ വാ​ലി ഫോ​ർ​ജ് റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ക​യാ​ണ്. കു​ടും​ബ​ങ്ങ​ൾ​ക്കും, കു​ട്ടി​ക​ൾ​ക്കും,യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന ക​ണ്‍​വ​ൻ​ഷ​നാ​ണ് ന​ട​ക്കു​വാ​ൻ പോ​കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ വ​ള​ർ​ന്ന നൂ​റു​ക​ണ​ക്കി​ന് പ്ര​തി​ഭ​ക​ൾ ന​മു​ക്കു​ണ്ട്. വീ​ട്ട​മ്മ​മാ​ർ, യു​വ​ജ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ അ​ങ്ങ​നെ ക​ഴി​വു​ള്ള നി​ര​വ​ധി ആ​ളു​ക​ളു​ടെ സം​ഗ​മ​കേ​ന്ദ്രം കൂ​ടി​യാ​കും ഫി​ല​ഡ​ൽ​ഫി​യ ക​ണ്‍​വ​ൻ​ഷ​ൻ. ക​ണ്‍​വ​ൻ​ഷ​നു മു​ന്നോ​ടി​യാ​യി യു​വ​ജ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ റീ​ജ​ണ്‍ ത​ല​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ക​യും നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​യി​ൽ അ​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്യും. ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ​രി​പൂ​ർ​ണ സ​ഹ​ക​ര​ണ​മാ​ണ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വി​പു​ല​മാ​യ ക​ണ്‍​വ​ൻ​ഷ​ൻ ക​മ്മി​റ്റി ഇ​തി​നോ​ട​കം പ്ര​വ​ർ​ത്ത​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ മി​ക​വു​റ്റ ക​ണ്‍​വ​ൻ​ഷ​നാ​ണ് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ക്കു​ക. ഫൊ​ക്കാ​ന​യു​ടെ എ​ല്ലാ അം​ഗ സം​ഘ​ട​ന​ക​ളു​ടെ​യും, പ്ര​വ​ർ​ത്ത​ക​രു​ടെ​യും, അ​ഭ്യു​ദ​യ​കാം​ഷി​ക​ളു​ടെ​യും, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണം ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ൻ ക​മ്മി​റ്റി​ക്ക് ഉ​ണ്ടാ​കു​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ​ക്കു​ന്നു.