കേ​ര​ളാ എ​ൻ​ജി​നി​യ​റിം​ഗ് ഗ്രാ​ഡ്ജ്യു​വേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക ഫാ​മി​ലി നൈ​റ്റ് ന​വം​ബ​ർ നാ​ലി​ന്
Tuesday, October 17, 2017 8:52 AM IST
ന്യൂ​യോ​ർ​ക്ക്: കേ​ര​ളാ എ​ൻ​ജി​നി​യ​റിം​ഗ് ഗ്രാ​ഡ്ജ്യു​വേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​യു​ടെ ഫാ​മി​ലി നൈ​റ്റ് ന​വം​ബ​ർ 4 ശ​നി​യാ​ഴ്ച സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ച് ബാ​ൻ​ക്വി​റ്റ് ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​നു ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ മു​ഖ്യ അ​തി​ഥി​യാ​യി കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി പ്രൊ​ഫ. പ​ദ്മ​ശ്രീ ഡോ. ​സോ​മ​സു​ന്ദ​ര​ൻ പോ​ണി​ശേ​രി​ൽ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ അ​മേ​രി​ക്ക​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല​യി​ൽ അ​ട​ക്കം ജോ​ലി ചെ​യ്യു​ന്ന അ​നേ​കം പ്ര​മു​ഖ വ്യ​ക്തി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

എ​ൻ​ജി​നി​യ​ർ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ വ​ച്ചു സ​മ്മാ​നി​ക്ക​പ്പെ​ടും കൂ​ടാ​തെ സ്റ്റു​ഡ​ന്‍റ് അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് സ്റ്റു​ഡ​ൻ​റ് സ്കോ​ള​ർ​ഷി​പ് തു​ട​ങ്ങി​യ​വ​യും വി​ത​ര​ണം ചെ​യ്യ​പ്പെ​ടും.
പ്ര​മു​ഖ ന​ർ​ത്ത​കി​യും എ​ഞ്ചി​നി​യ​റു​മാ​യ മാ​ലി​നി നാ​യ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തം, ത​ഹ​സീ​ൻ, ശ​ബ​രീ​നാ​ഥ് നാ​യ​ർ, സു​മ നാ​യ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​ങ്ങ​ൾ കൂ​ടാ​തെ പ്ര​മു​ഖ കൊ​മേ​ഡി​യ​ൻ ദി​ന​മ​ണി അ​വ​ത​രി​പ്പി​ക്കു​ന്ന ഹാ​സ്യാ​വി​രു​ന്ന് എ​ന്നി​വ ച​ട​ങ്ങി​ൽ ഉ​ണ്ടാ​യി​രി​ക്കും.

അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും മി​ക​ച്ച എ​ഞ്ചി​നി​യ​റി​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള (എ​ൻ​ജി​നി​യ​ർ ഓ​ഫ് ദി ​ഇ​യ​ർ), സ്റ്റു​ഡ​ൻ​റ് അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ്, സ്റ്റു​ഡ​ൻ​റ് സ്കോ​ള​ർ​ഷി​പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അ​പേ​ക്ഷ​ക​ൾ എ​ത്ര​യും പെ​ട്ട​ന്ന് [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ച്ചു ത​ര​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ പോ​ൾ, സെ​ക്ര​ട്ട​റി മ​നോ​ജ് ജോ​ണ്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ പോ​ൾ 201.370.5019,
സെ​ക്ര​ട്ട​റി മ​നോ​ജ് ജോ​ണ്‍ 917.841.9043,

Venue Address : 408 Getty Avenue Paterson New Jersey 07503

റി​പ്പോ​ർ​ട്ട്: ഇ​ടി​ക്കു​ള ജോ​സ​ഫ്