സെ​ലീ​ന ജോ​ർ​ജ് ഫൊ​ക്കാ​നാ ക​ണ്‍​വ​ൻ​ഷ​ൻ പ്രോ​സ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍
Tuesday, October 17, 2017 8:54 AM IST
ഫി​ല​ഡ​ൽ​ഫി​യ: 2018 ജൂ​ലൈ 4 മു​ത​ൽ 7 വ​രെ ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ വാ​ലി ഫോ​ർ​ജ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ആ​ൻ​ഡ് കാ​സി​നോ​യി​ൽ ഫൊ​ക്കാ​നാ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തി​ച്ചേ​രു​ന്ന അ​തി​ഥി​ക​ളേ​യും, ക​ലാ​സാം​സ്കാ​രി​ക പ്ര​മു​ഖ​രേ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളേ​യും സ്വീ​ക​രി​ക്കാ​ൻ ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ വാ​ലി ഫോ​ർ​ജ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ത​യ്യാ​റാ​യി ക​ഴി​ഞ്ഞു. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ര​ങ്ങേ​റു​ന്ന ഈ ​മ​ല​യാ​ളി മ​ഹാ​സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥ്യ​മ​രു​ളാ​ൻ വാ​ലി ഫോ​ർ​ജ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ മ​ല​യാ​ള ത​നി​മ​യി​ലേ​ക്കു ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

പ്രോ​സ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ണാ​യി സെ​ലീ​ന ജോ​ർ​ജി​നെ​യും, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി ശോ​ശാ​മ്മ ചെ​റി​യാ​ൻ, അ​നി​താ ജോ​ർ​ജ്, മി​നി എ​ബി എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ, സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ട്ര​ഷ​ർ ഷാ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. സെ​ലീ​ന ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ്രോ​സ​ക്ഷ​ൻ ക​മ്മി​റ്റി​ക്കു രൂ​പം ന​ൽ​കി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ​ത്ത​ന്നെ കേ​ര​ള ത​നി​മ​യ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​യി​ര​ത്താ​യി​ൽ പ​രം പേ​രെ പ​ങ്കെ​ടി​പ്പി​ച്ചു​ള്ള പ്രോ​സ​ക്ഷ​ൻ ന​ട​ത്തു​വാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ഈ ​ക​മ്മി​റ്റി ന​ട​ത്തു​ന്ന​ത്.