അ​മി​ത​വ​ണ്ണ​ക്കാ​രി ആ​റു വ​യ​സു​കാ​രി​യു​ടെ ദേ​ഹ​ത്തു ക​യ​റി​യി​രു​ന്നു; കു​രു​ന്നി​ന് ദാ​രു​ണാ​ന്ത്യം
Tuesday, October 17, 2017 9:06 AM IST
ഫ്ളോ​റി​ഡ: അ​ച്ച​ട​ക്കം പ​ഠി​പ്പി​ക്കാ​ൻ ഒ​ന്പ​തു വ​യ​സു​കാ​രി​യു​ടെ ശ​രീ​ര​ത്തി​ൽ 147 കി​ലോ ഭാ​ര​മു​ള്ള സ്ത്രീ ​ക​യ​റി​യി​രു​ന്നു. ശ്വാ​സം കി​ട്ടാ​തെ കു​ഞ്ഞ് മ​രി​ച്ചു. യു​എ​സ് സം​സ്ഥാ​ന​മാ​യ ഫ്ളോ​റി​ഡ​യി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ഡെ​റി​ക ലി​ൻ​ഡ്സേ എ​ന്ന കു​രു​ന്നാ​ണ് ബ​ന്ധു​വാ​യ സ്ത്രീ​യു​ടെ ക്രൂ​ര​ത​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. വി​കൃ​തി കാ​ണി​ച്ച കു​ഞ്ഞി​നെ അ​ട​ക്കി​യി​രു​ത്താ​ൻ ബ​ന്ധു​വാ​യ വെ​റോ​നി​ക്ക ഗ്രീ​ൻ പോ​സി എ​ന്ന സ്ത്രീ ​കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ ക​യ​റി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു.

കു​ട്ടി​യോ​ടു ക്രൂ​ര​ത കാ​ണി​ച്ചു എ​ന്ന കു​റ്റം ചു​മ​ത്തി വെ​റോ​നി​ക്ക​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​കൃ​തി കാ​ട്ടി​യ കു​ഞ്ഞി​നെ അ​ച്ച​ട​ക്കം പ​ഠി​പ്പി​ക്കാ​ൻ, ക​സേ​ര​യി​ലി​രു​ന്ന കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ താ​ൻ ക​യ​റി ഇ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നു വെ​റോ​നി​ക്ക പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഇ​വ​ർ​ക്കു 147 കി​ലോ(325 പൗ​ണ്ട്) ഭാ​ര​മു​ണ്ടെ​ന്നു പി​ന്നീ​ടു പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി.

കു​ട്ടി​ക്കു​നേ​രെ ന​ട​ന്ന ക്രൂ​ര​ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രു​ന്ന​തി​നു മാ​താ​പി​താ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​സ് കാം​ന്പി​ക കൗ​ണ്ടി ജ​യി​ലി​ട​ച്ച മൂ​ന്നു​പേ​രി​ൽ കു​റ്റ​ക്കാ​രി​യാ​യ വെ​റോ​നി​ക്കാ​യെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. മാ​താ​പി​താ​ക്ക​ൾ ജ​യി​ലി​ൽ തു​ട​രു​ക​യാ​ണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍