ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷനും ഫൊക്കാനയും സംയുക്തമായി ടാലന്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 28 ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് 1 മുതൽ ടാലന്റ് മത്സരങ്ങൾ ആരംഭിക്കും, ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ഓഡിറ്റോറിയത്തിലാണ് (608 ണലഹവെ ഞീമറ, ജവശഹമറലഹുവശമ, ജഅ 19115) മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
രണ്ട്് വിഭാഗങ്ങളിലാണ് മത്സരങ്ങൾ ജുനിയർ (7 വയസ് മുതൽ 12 വയസു വരെയും) സീനിയർ (13 വയസ് മുതൽ 17 വയസു വരെയും). പ്രസംഗം, ഗാനാലാപനം, നൃത്തം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
വൈകുന്നേരം 6.30ന് ഫിലഡൽഫിയായിലെ കലാകാര·ാരും, കലാകാരികാരികളും പങ്കെടുക്കുന്ന കലാസന്ധ്യ അരങ്ങേറും. ഫൊക്കാനയുടെ ദേശീയ നേതാക്കളും ഫിലഡൽഫിയായിലെ സാമൂഹിക സാസ്കാരിക നേതാക്കളും പങ്കെടുക്കുന്ന സമ്മേളനത്തിൽ
വിജയികൾക്ക് കാഷ് അവാർഡും, പ്രശംസ പത്രവും സമ്മാനിക്കും
2018ൽ ഫിലഡൽഫിയായിൽ അരങ്ങേറുന്ന ഫൊക്കാന കണ്വൻഷന് മുന്നോടിയായി നടക്കുന്ന ടാലന്റ് മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡന്റ് തന്പി ചാക്കോയും പന്പ പ്രസിഡന്റ് അലക്സ് തോമസും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഫൊക്കാന പ്രോഗ്രാം കോഡിനേറ്റർ ജോർജ്ജ് ഓലിക്കലും, പന്പ ആർട്സ് ചെയർമാൻ പ്രസാദ് ബേബിയും പരിപാടികൾ ഏകോപിപ്പിക്കും. പന്പ വിമൻസ് ഫോറം ചെയർമാൻ അനിത ജോർജ്ജ,് കമ്മറ്റി അംഗങ്ങളായ മോഡി ജേക്കബ്, മിനി എബി, ജോണ് പണിക്കർ, സുമോദ് നെല്ലിക്കാല, ഫീലിപ്പോസ് ചെറിയാൻ, എബി മാതന എന്നിവർ കോഡിനേറ്റ്ഴ്സായി പ്രവർത്തിക്കും. ഫൊക്കാന ജനറൽ സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ്, കണ്വൻഷൻ ചെയർമാൻ മാധവൻ നായർ, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളി എന്നിവർ അതിഥികളായെത്തും.
കൂടുതൽ വിവരങ്ങൾക്ക്: അലക്സ് തോമസ് (പ്രസിഡന്റ്) 215 850 5268, ജോർജ്ജ് ഓലിക്കൽ (പ്രോഗ്രാം കോഡിനേറ്റർ) 215 873 4365, പ്രസാദ് ബേബി (ആർട്സ് ചെയർമാൻ) 215 629 6375, മോഡി ജേക്കബ്, 215 667 0802,സുധ കർത്ത, 267 575 7333 അനിത ജോർജ്ജ 267 738 0576, എബി മാതന 267 242 4114 ജോണ് പണിക്കർ 215 605 5109, സുമോദ് നെല്ലിക്കാല 267 322 8527 മിനി എബി 267 243 2945
റിപ്പോർട്ട്: ജോർജ്ജ് ഓലിക്കൽ