ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം
Wednesday, October 18, 2017 9:35 AM IST
ഡാ​ള​സ്: ഡാ​ള​സി​ലെ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 28 ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കും.

ഇ​ന്ത്യ​യു​ടെ കാ​വ​ൽ​പി​താ​വാ​യി അ​റി​യ​പ്പെ​ടു​ന്ന വി. ​തോ​മാ​ശ്ലീ​ഹാ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള സെ​ന്‍റ്തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ഷൈ​ലോ റോ​ഡി​ൽ സ്വ​ന്തം കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് അ​ഭ​യ​കേ​ന്ദ്ര​മാ​യി നി​ല​കൊ​ള്ളു​ന്നു. പ​ള്ളി​യു​ടെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഒൗ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് ആ​ദ്യ വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ചെ​റി​യാ​ൻ കു​ന്നേ​ലാ​ണ്.
ഒ​ക്ടോ​ബ​ർ 28 ശ​നി​യാ​ഴ്ച പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​റ്റു ഇ​ട​വ​ക​ക​ളി​ലെ വൈ​ദി​ക​ശ്രേ​ഷ്ഠ​രും സം​ബ​ന്ധി​ക്കും.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ കു​ന്ന​ത്തു​ശേ​രി​ലി​ന്‍റെ​യും ക​ണ്‍​വീ​ന​ർ മാ​ത്യു കോ​ശി​യു​ടേ​യും ക​ണ്‍​വീ​ന​ർ ജോ​ണ്‍ ജോ​ർ​ജി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സി​ൽ​വ​ർ ജൂ​ബി​ലി ക​മ്മി​റ്റി സ​ജീ​വ​മാ​യ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ട്ര​സ്റ്റി നെ​ബു കെ. ​ചെ​റി​യാ​നും സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സും മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ജൂ​ബി​ലി ക​മ്മി​റ്റി​യോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്നു. ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ഓ​രോ മാ​സ​വും ഓ​രോ പ്ര​ത്യേ​ക പ​രി​പാ​ടി ന​ട​ത്തു​വാ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത വേ​ന​ൽ​ക്കാ​ല​ത്ത് ന​ട​ത്തു​ന്ന ജൂ​ബി​ലി ഫെ​സ്റ്റാ​ണ് ഇ​വ​യി​ൽ പ്ര​ധാ​നം. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കു​ക 2017 ഒ​ക്ടോ​ബ​റി​ലാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: എ​ബ്ര​ഹാം തോ​മ​സ്