സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ച​ർ​ച്ച് കോ​പ്പേ​ൽ ഐ​പി​ടി​എ​ഫ് 2017 ചാ​ന്പ്യ​ൻ ട്രോ​ഫി നേ​ടി
Wednesday, October 18, 2017 9:36 AM IST
ഡാ​ള​സ്: ഓ​ഗ​സ്റ്റ് നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ പാ​രി​ഷ് ഹാ​ളി​ൽ വ​ച്ചു ന​ട​ന്ന ടെ​ക്സാ​സ് ഒ​ക്ക​ല​ഹോ​മാ ഇ​ന്‍റ​ർ​പാ​രി​ഷ് ടാ​ല​ന്‍റ് മ​ത്സ​ര​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​യി. പെ​യ​ർ​ലാ​ന്‍റ് സെ​ന്‍റ് മേ​രി​സ് ച​ർ​ച്ച് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. എ​ട്ട് സീ​റോ മ​ല​ബാ​ർ പ​ള്ളി​ക​ളി​ൽ നി​ന്ന് അ​ഞ്ഞൂ​റോ​ളം മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഏ​റ​റ​വും അ​ധി​കം പോ​യി​ന്‍റ് നേ​ടി സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ കോ​പ്പേ​ൽ ച​ർ​ച്ച് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ച​ർ​ച്ചി​നെ പ്ര​തി​നി​ധി​ക​രി​ച്ച് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​സ്മ​യ ജോ​സ​ഫ് സെ​മി​ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, മ​ല​യാ​ളം, ഇം​ഗ്ലി​ഷ് ഗാ​നം ഇ​വ​യി​ൽ ഒ​ന്നാം സ്ഥാ​ന​വും ഫോ​ക്ക് ഡാ​ൻ​സി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി ടാ​ല​ന്‍റ് സ്റ​റാ​ർ ആ​യി തെ​ര​ഞ്ഞെ​ട​ക്ക​പ്പെ​ട്ടു. മി​നി ശ്യാ​മി​ന്‍റെ ശി​ഷ്യ​ത്വ​ത്തി​ലാ​ണ് വി​സ്മ​യ ഡാ​ൻ​സ് പ​ഠി​ച്ച​ത്. ഗ്രൂ​പ്പ് ഡാ​ൻ​സി​ൽ കാ​റ​റ​ഗ​റി ര​ണ്ടി​ലും മൂ​ന്നി​ലും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ കോ​പ്പേ​ൽ ച​ർ​ച്ച് ടീ​മി​ന് മൂ​ന്നു ക​ലാ​തി​ല​ക​പ​ട്ട​മു​ള്ള ശീ​ത​ൾ സെ​ബി​ൻ കോ​റി​യോ​ഗ്രാ​ഫ് നി​ർ​വ​ഹി​ച്ചു.

ഐ​പി​ടി​എ​ഫ് ആ​ദ്യ​മാ​യി ന​ട​ത്തി​യ മാ​ർ​ഗം​ക​ളി​യി​ലും സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ കോ​പ്പേ​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി, ശീ​ത​ൾ, ഗ്ലാ​ഡി​സ്, ബി​ൻ​സി, മ​ഞ്ജു, നി​തു​ല, നി​കി​താ, ക്രി​സ്റ​റ​ൻ, നി​മ്മി എ​ന്നി​വ​ർ മാ​ർ​ഗം​ക​ളി​യി​ൽ വേ​ഷ​മി​ട്ടു.

റി​പ്പോ​ർ​ട്ട്: - ലാ​ലി ജോ​സ​ഫ് ആ​ല​പ്പു​റ​ത്ത്