പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ഷി​ക്കാ​ഗോ​യി​ൽ
Wednesday, October 18, 2017 9:48 AM IST
ഷി​ക്കാ​ഗോ: ഭാ​ര​തീ​യ പ​രി​ശു​ദ്ധ​നും ബെ​ൽ​വു​ഡ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ കാ​വ​ൽ പി​താ​വു​മാ​യ പ​രി. പ​രു​മ​ല മാ​ർ ഗ്രി​ഗോ​റി​യോ​സ് തി​രു​മേ​നി​ടെ നൂ​റ്റി​പ്പ​തി​ന​ഞ്ചാ​മ​ത് ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ഒ​ക്ടോ​ബ​ർ 27,28,29 (വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ഭ​ക്ത്യാ​ദ​ര​വു​ക​ളോ​ടെ ക​ത്തീ​ഡ്ര​ലി​ൽ ആ​ച​രി​ക്കു​ന്നു. ഫാ. ​ജേ​ക്ക​ബ് ജോ​ണ്‍ കോ​ർ​എ​പ്പി​സ്കോ​പ്പ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പെ​രു​നാ​ളി​ന് പ്രാ​രം​ഭം കു​റി​ച്ചു​കൊ​ണ്ട് 27നു ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7ന് ​സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന, പ​രി​ശു​ദ്ധ​ന്‍റെ നാ​മ​ത്തി​ലു​ള്ള മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്നു ധ്യാ​ന പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും.

28നു ​ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6ന് ​ക​ത്തീ​ഡ്ര​ലി​ൽ എ​ത്തു​ന്ന വി​ശി​ഷ്ടാ​തി​ഥി​ക​ളെ വി​കാ​രി ഫാ. ​ഡാ​നി​യേ​ൽ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സി​ക​ൾ ക​ത്തീ​ഡ്ര​ലി​ലേ​ക്ക് ആ​ന​യി​ക്കും. അ​തി​നു​ശേ​ഷം 6.30ന് ​ആ​ഘോ​ഷ​പൂ​ർ​വ്വ​മാ​യ കൊ​ടി​യേ​റ്റ് ന​ട​ക്കും. 7 ന് സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന, ആ​ശീ​ർ​വാ​ദം എ​ന്നി​വ​യും അ​തി​നെ തു​ട​ർ​ന്ന് പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ​രി. പ​രു​മ​ല മാ​ർ ഗ്രി​ഗോ​റി​യോ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ക്കും.

29നു ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം,9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് കൊ​ടി, കു​രി​ശ്. മു​ത്തു​ക്കു​ട​ക​ൾ, ചെ​ണ്ട വാ​ദ്യ​മേ​ള​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ റാ​സാ ന​ട​ക്കും. അ​തി​നു​ശേ​ഷം ധൂ​പ പ്രാ​ർ​ത്ഥ​ന, ആ​ശീ​ർ​വാ​ദം, കൈ​മു​ത്ത്, സ്ന​ഹ​വി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. വൈ​കി​ട്ട് 4നു ​കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.

പെ​രു​ന്നാ​ളി​ന്‍റെ വി​പു​ല​മാ​യ ന​ട​ത്തി​പ്പി​നു​വേ​ണ്ടി പി.​സി. വ​ർ​ഗീ​സ്, തോ​മ​സ് സ്ക​റി​യ, ഗ്രി​ഗ​റി ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം