വൈ​റ്റ് ഹൗ​സി​ൽ ട്രം​പ് ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചു
Wednesday, October 18, 2017 9:49 AM IST
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് വൈ​റ്റ് ഹൗ​സ് ഓ​വ​ൽ ഓ​ഫീ​സി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ 17ന് ​സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ യൂ​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് യു​എ​സ് അം​ബാ​സി​ഡ​ർ നി​ക്കി ഹെ​യ്ലി, മെ​ഡി​കെ​യ​ർ, മെ​ഡി​ക്കെ​യ്സ് സ​ർ​വീ​സ് സെ​ന്‍റ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സീ​മ വ​ർ​മ, ഫെ​ഡ​റ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ജി​ത് പൈ, ​ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വ​നി​ല സിം​ഗ്, ക​മ്യൂ​ണി​റ്റി നേ​താ​ക്ക·ാ​ർ, പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ക​ൾ ഇ​വാ​ങ്ക ട്രം​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ഷ്ട്ര​മാ​യ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി സു​ഹൃ​ദ്ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ട്രം​പ് സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. അ​മേ​രി​ക്ക​യി​ൽ സൈ​നി​ക​സേ​വ​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ​സി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നും ട്രം​പ് പ്ര​ത്യേ​ക സ​മ​യം ക​ണ്ടെ​ത്തി.

ഹി​ന്ദു​ക്ക​ളു​ടെ ആ​ഘോ​ഷ​മാ​യ ദീ​പാ​വ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ബു​ഷി​ന്‍റെ കാ​ല​ത്താ​ണ് ആ​ദ്യ​മാ​യി വൈ​റ്റ് ഹൗ​സി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. എ​ന്നാ​ൽ വൈ​റ്റ് ഹൗ​സി​ലെ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ ഒ​രി​ക്ക​ൽ​പോ​ലും ബു​ഷ് വ്യ​ക്തി​പ​ര​മാ​യി പ​ങ്കെ​ടു​ത്തി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ