ക​ന്യാ​സ്ത്രീ​ക​ളു​ടെ വേ​ഷം ധ​രി​ച്ചെ​ത്തി ബാ​ങ്ക് ക​വ​ർ​ച്ച: യു​വ​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി
Wednesday, October 18, 2017 9:51 AM IST
ന്യൂ​വാ​ർ​ക്ക്(​ന്യൂ​യോ​ർ​ക്ക്): ന്യൂ​ജേ​ഴ്സി​യി​ലെ ര​ണ്ടു ബാ​ങ്കു​ക​ൾ ക​വ​ർ​ച്ച ചെ​യ്തു​വെ​ന്നു ആ​രോ​പി​ക്ക​പ്പെ​ടു​ന്ന യു​വ​തി​ക​ളെ ന്യു​വാ​ർ​ക്ക് ജ​ഡ്ജി​യു​ടെ മു​ന്പാ​കെ ഒ​ക്ടോ. 16 തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​ക്കി.
സ്വ ​ഹി​ലി​സ് പെ​ഡ്ര​സ(19), മെ​ലി​സ് അ​ക്വി​നോ​യ(23) എ​ന്നി​വ​രാ​ണ് ക​ന്യാ​സ്ത്രീ​ക​ളു​ടെ വേ​ഷം ധ​രി​ച്ചു മോ​ഷ​ണ​ത്തി​നെ​ത്തി​യ​ത്.

ഗ​ർ​ഫീ​ൽ​ഡ്, ടീ​ന​ക്ക് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ ബാ​ങ്ക് ക​വ​ർ​ച്ച​യ്ക്കു പു​റ​മെ പെ​ൻ​സി​ൽ​വാ​നി​യ പൊ​ക്കാ​ണോ മൗ​ണ്ട​ൻ​സ് ബാ​ങ്കു​ക​ളും ഇ​തേ വേ​ഷം ധ​രി​ച്ചു ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ഈ ​യു​വ​തി​ക​ളാ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ബാ​ങ്കി​ൽ പ്ര​വേ​ശി​ച്ചു ക​ള​വു ന​ട​ത്തു​ന്ന​തി​നി​ടെ അ​ലാ​റം മു​ഴ​ങ്ങി​യ​തി​നാ​ൽ ഇ​രു​വ​രും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​രാ​ൾ കൈ​വ​ശം തോ​ക്ക് ക​രു​തി​യി​രു​ന്നു. ബാ​ങ്കു​ക​ളി​ലെ കാ​മ​റ​ക​ളി​ൽ നി​ന്നാ​ണ് ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ച​ത്. ട്വി​റ്റ​റി​ൽ ഇ​വ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ