നൈ​നാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലി​നി​ക്ക​ൽ എ​ക്സ​ല​ൻ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഡി​സം​ബ​ർ ര​ണ്ടി​ന്
Thursday, October 19, 2017 8:10 AM IST
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്ര​മു​ഖ ന​ഴ്സിം​ഗ് സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലി​നി​ക്ക​ൽ എ​ക്സ​ല​ൻ​സ് കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. നൈ​നാ ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​ന്‍റെ​യും 2015ൽ ​ആ​രം​ഭി​ച്ച Advanced Practice Nurses forum (APN forum)​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് കോ​ണ്‍​ഫ​റ​ൻ​സ് .

ഡി​സം​ബ​ർ 2 ശ​നി​യാ​ഴ്ച ഹോ​ളി​ഡേ ഇ​ൻ ഹോ​ട്ട​ലി​ൽ(1160, southwest fwy, Huston,Texas-77031) ന​ട​ത്തു​ന്ന കോ​ണ്‍​ഫ​റ​ൻ​സ് രാ​വി​ലെ 8ന് ​ആ​രം​ഭി​ച്ച് വൈ​കി​ട്ട് 5ന് ​സ​മാ​പി​ക്കും. Advancing Health through excellence in clinical Practice എ​ന്ന വി​ഷ​യ​ത്തെ ആ​ധാ​ര​മാ​ക്കി ഗ​ഹ​ന​മാ​യ പ​ഠ​ന​ങ്ങ​ളും ച​ർ​ച്ച​ക​ളും കോ​ണ്‍​ഫ​റ​ൻ​സി​നെ സ​ജീ​വ​മാ​ക്കും.

ആ​രോ​ഗ്യ സേ​വ​ന രം​ഗ​ത്തെ പു​തു പ്ര​വ​ണ​ത​ക​ളും, സാ​ധ്യ​ത​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തോ​ടൊ​പ്പം ന​ഴ്സു​മാ​രു​ടെ ക​ഴി​വും മി​ക​വും എ​ങ്ങ​നെ ആ​രോ​ഗ്യ രം​ഗ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ഉ​പ​യോ​ഗി​ക്കാം എ​ന്നും ച​ർ​ച്ച ചെ​യ്യ​പ്പെ​ടും.

വി​വി​ധ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ആ​ധി​കാ​രി​ക​മാ​യി സം​സാ​രി​ക്കു​ന്ന​തി​ന് അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ​രും വി​ദ​ഗ്ദ്ധ​രു​മാ​യ വ്യ​ക്തി​ക​ളെ​യാ​ണ് ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. റ​ജി​സ്റ്റേ​ർ​ഡ് ന​ഴ്സു​മാ​ർ, അ​ഡ്വാ​ൻ​സ്ഡ് പ്രാ​ക്ടീ​സ് ന​ഴ്സു​മാ​ർ, ഫി​സി​ഷ്യ​ൻ അ​സി​സ്റ്റ​ന്‍റു​മാ​ർ, ന​ഴ്സിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ന്നി​വ​രെ കോ​ണ്‍​ഫ​റ​ൻ​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

നൈ​നാ​യു​ടെ പ്ര​സി​ഡ​ന്‍റ് ഡോ. ​ജാ​ക്കി മൈ​ക്കി​ൾ, എ​പി​എ​ൻ ചെ​യ​റും കോ​ണ്‍​ഫ​റ​ൻ​സ് ചെ​യ​റു​മാ​യ ലി​ഡി​യാ ആ​ൽ​ബു​ക്ക​ർ​ക്ക്, IANAGH പ്ര​സി​ഡ​ന്‍റും എ​പി​എ​ൻ ഫോ​റം ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ അ​ക്കാ​മ്മ ക​ല്ലേ​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ആ​രോ​ഗ്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് അ​പൂ​ർ​വ്വ​മാ​യി ല​ഭി​ക്കു​ന്ന ഈ ​സു​വ​ർ​ണാ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്കാ​വാ​ൻ സം​ഘാ​ട​ക​ർ ആ​ഹ്വാ​നം ചെ​യ്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

അ​ക്കാ​മ്മ ക​ല്ലേ​ൽ : 281 620 8228
[email protected]
[email protected]
sh_vsskäv :www.nainausa.com


റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി