മി​ത്രാ​നി​കേ​ത​ൻ സ്കൂ​ളി​ന് ക​ലാ​വേ​ദി​യു​ടെ ഉ​പ​ഹാ​ര​മാ​യി വാ​യ​ന​ശാ​ല
Thursday, October 19, 2017 8:11 AM IST
ന്യൂ​യോ​ർ​ക്ക്: പ​ദ്മ​ശ്രീ കെ ​വി​ശ്വ​നാ​ഥ​ൻ 1956ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തെ അ​രു​വി​ക്ക​ര​യി​ൽ സ്ഥാ​പി​ച്ച മി​ത്രാ​നി​കേ​ത​ൻ സ്കൂ​ളി​ന് വാ​യ​ന​ശാ​ല നി​ർ​മി​ച്ചു ന​ൽ​കി ക​ലാ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത തെ​ളി​യി​ക്കു​ന്നു. 215ഓ​ളം പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​രു​വി​ക്ക​ര​യി​ലെ വി​ശാ​ല​മാ​യ 65 ഏ​ക്ക​റി​ൽ പ​ട​ർ​ന്നു​കി​ട​ക്കു​ന്ന കാ​ന്പ​സി​ലാ​ണ് വാ​യ​ന​ശാ​ല നി​ർ​മ്മി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള ഒ​രു പ​ഴ​യ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​മാ​ണ് ആ​ധു​നി​ക ക​ന്പ്യൂ​ട്ട​ർ സം​വി​ധാ​ന​ങ്ങ​ളു​ള്ള വാ​യ​ന​ശാ​ല​യാ​യി പ​രി​ണ​മി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മ​നു​സ​രി​ച്ച് ഒ​രേ സ​മ​യം കു​റ​ഞ്ഞ​ത് 50 കു​ട്ടി​ക​ൾ​ക്ക് വാ​യ​ന​ശാ​ല​യു​ടെ പ്ര​യോ​ജ​നം ഉ​പ​കാ​ര​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

1956ലാ​ണ് വി​ശ്വ​നാ​ഥ​ൻ മി​ത്ര​നി​കേ​ത​ൻ സ്ഥാ​പി​ച്ച​ത്. മ​ല​ബാ​ർ പ്ര​ദേ​ശ​ത്തു​ള്ള ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ട്ടി​ക​ളെ കൊ​ണ്ടു​വ​ന്ന് താ​മ​സി​പ്പി​ച്ചു വി​ദ്യാ​ഭ്യാ​സം ന​ൽ​കി​യാ​ണ് തു​ട​ക്കം. ആ​ദ്യ​കാ​ല​ത്ത് വ​ള​രെ എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വി​ശ്വ​നാ​ഥ​ന്‍റെ ഇ​ച്ഛാ​ശ​ക്തി​ക്ക് മു​ൻ​പി​ൽ എ​തി​ർ​പ്പു​ക​ൾ മു​ട്ടു​മ​ട​ക്കി. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും, ടാ​ഗോ​റി​ന്‍റെ​യും ദ​ർ​ശ​ന​ങ്ങ​ൾ വി​ശ്വ​നാ​ഥ​ന് ഉൗ​ർ​ജ്ജ​വും ക​രു​ത്തും ന​ൽ​കി.

2004 മു​ത​ൽ ന്യൂ​യോ​ർ​ക്ക് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലാ​വേ​ദി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​ണ് ഈ ​വാ​യ​ന​ശാ​ല​യു​ടെ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ക ന​ൽ​കു​ന്ന​ത്. മു​ൻ​പും മി​ത്രാ​നി​കേ​ത​ന് ക​ലാ​വേ​ദി ധ​ന​സ​ഹാ​യം ന​ൽ​കി​യി​രു​ന്നു. ന​വം​ബ​ർ 4നു ​ന്യൂ​യോ​ർ​ക്കി​ൽ അ​ര​ങ്ങേ​റു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ നി​ന്നും സ​മാ​ഹ​രി​ക്കു​ന്ന പ​ണം പൂ​ർ​ണ​മാ​യും ഈ ​പ​ദ്ധ​തി​ക്കാ​ണ് ക​ലാ​വേ​ദി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 2006ൽ ​ക​ലാ​വേ​ദി ആ​രം​ഭി​ച്ച ആ​ർ​ട് ഫോ​ർ ലൈ​ഫ് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ലാ​വേ​ദി ന​ട​ത്തി​വ​രു​ന്ന​ത്. 2006 മു​ത​ൽ 2011 വ​രെ ഇ​ടു​ക്കി​യി​ലെ പ​ട്ടം കോ​ള​നി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ 150ല​ധി​കം കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ധ​ന​സ​ഹാ​യം, പു​സ്ത​ക​വി​ത​ര​ണം, ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​റു​ക​ൾ എ​ന്നി​വ ന​ട​ത്തി​വ​ന്നി​രു​ന്നു. തി​രു​വ​ല്ല​യി​ലെ വൈ​എം​സി​എ​യു​ടെ കീ​ഴി​ലു​ള്ള പ​രി​ഗ​ണ​ന​യ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​കാ​സ്ഭ​വ​ൻ സ്കൂ​ളി​ന് ധ​ന​സ​ഹാ​യം ന​ൽ​കാ​നും ആ​ർ​ട്ട് ഫോ​ർ ലൈ​ഫ് പ്രോ​ജെ​ക്ടി​ലൂ​ടെ ക​ലാ​വേ​ദി​ക്ക് സാ​ധി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ