ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കാ​ർ​ഡ് ഗെ​യിം​സ് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Friday, October 20, 2017 8:39 AM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന അ​ന്ത​ർ ദേ​ശീ​യ കാ​ർ​ഡ് ഗെ​യിം​സ് (28, റ​മ്മി) ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ജി​മ്മി ക​ണി​യാ​ലി, ട്ര​ഷ​റ​ർ ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ, കാ​ർ​ഡ് ഗെ​യിം​സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഷി​ബു മു​ള​യാ​നി​കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ 28 ശ​നി രാ​വി​ലെ 8ന് ​ഹോ​ട്ട​ൽ റ​മ​ദാ പ്ലാ​സ​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ക​യും 9നു ​പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ എ​ബ്ര​ഹാം മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് പ്രാ​ഥ​മി​ക റൗ​ണ്ട് 28 മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ഉ​ച്ച​ക്ക് ഒ​ന്നി​ന് പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ക്കു​ന്പോ​ൾ റ​മ്മി ആ​രം​ഭി​ക്കും. 28 മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് മ​ഹാ​രാ​ജ ഫു​ഡ്സ് സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും 1001 ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡും ല​ഭി​ക്കും. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന കെ.​കെ. ചാ​ണ്ടി കൂ​വ​ക്കാ​ട്ടി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും 501 ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ക്കും. റ​മ്മി ക​ളി​യി​ലെ വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 1001 ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡും 501ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡും (സ്പോ​ണ്‍​സ​ർ ചാ​ക്കോ ചി​റ്റി​ല​ക്കാ​ട്ട്) ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും.
||
ഈ ​ചീ​ട്ടു​ക​ളി മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് ഷി​ബു മു​ള​യാ​നി​കു​ന്നേ​ൽ ക​ണ്‍​വീ​ന​റും, ജോ​സ് സൈ​മ​ണ്‍ മു​ണ്ട​പ്ലാ​ക്കി​ൽ, മ​ത്തി​യാ​സ് പു​ല്ലാ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ കോ ​ക​ണ്‍​വീ​ന​ർ​മാ​രു​മാ​യു​ള്ള ക​മ്മി​റ്റി​യാ​ണ്. ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളും പോ​ലെ ഈ ​മ​ത്സ​ര​ങ്ങ​ളും സ​മ​യ​ത്തു ത​ന്നെ തു​ട​ങ്ങു​മെ​ന്ന​തി​നാ​ൽ എ​ല്ലാ​വ​രും രാ​വി​ലെ എ​ട്ടി​നു ത​ന്നെ ഹോ​ട്ട​ൽ റ​മ​ദാ പ്ലാ​സ​യി​ൽ (Hotel Ramada Plaza, 1090 S Milwaukee Ave, Wheeling, IL 60090) എ​ത്തി​ച്ചേ​രു​വാ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു. അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കാ​ന​ഡ​യി​ൽ നി​ന്നും 28 മ​ത്സ​ര​ത്തി​ന് ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ച്ച​ത് തി​ക​ച്ചും പ്രോ​ത്സാ​ഹ​ജ​ന​ക​മാ​ണെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

മ​ത്സ​ര​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി പ​ര​മാ​വ​ധി പ​ങ്കെ​ടു​ക്കാ​വു​ന്ന ടീ​മു​ക​ളു​ടെ എ​ണ്ണം 48 ആ​യി പ​രി​മി​ത പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷി​ബു മു​ള​യാ​നി​കു​ന്നേ​ൽ (630 849 1253), ജോ​സ് സൈ​മ​ണ്‍ മു​ണ്ട​പ്ലാ​ക്കി​ൽ (630 607 2208 ) , മ​ത്തി​യാ​സ് പു​ല്ലാ​പ്പ​ള്ളി​ൽ ( 847 644 6305) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു.

റി​പ്പോ​ർ​ട്ട് : ജി​മ്മി ക​ണി​യാ​ലി