എ​ൻ​എ​സ്എ​സ് ശു​ഭാ​രം​ഭം മി​നി​യാ​പ്പോ​ലി​സി​ൽ ന​ട​ന്നു
Tuesday, November 14, 2017 11:42 AM IST
ഷി​ക്കാ​ഗോ: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ 2018ൽ ​ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ നാ​യ​ർ സം​ഗ​മ​ത്തി​ന്‍റെ ശു​ഭാ​രം​ഭം മി​നി​യാ​പ്പോ​ലി​സി​ൽ ന​ട​ന്നു.

സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ.​സി നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ച​ട​ങ്ങി​ൽ സു​രേ​ഷ് നാ​യ​ർ ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യും, അ​തു​പോ​ലെ ത​ന്നെ നാ​യ​ർ സം​ഗ​മ​ത്തി​ന്‍റെ ഇ​തു​വ​രേ​യു​ള്ള ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി പ്ര​സി​ഡ​ന്‍റ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. ശു​ഭാ​രം​ഭ ച​ട​ങ്ങി​ൽ ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ നാ​രാ​യ​ണ​ൻ നാ​യ​രി​ൽ നി​ന്നും പ്ര​സി​ഡ​ന്‍റ് ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് മി​നി​യാ​പ്പോ​ലി​സ് നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

ച​ട​ങ്ങി​ൽ ജ​യ​ൻ മു​ള​ങ്ങാ​ട്, വാ​സു​ദേ​വ​ൻ പി​ള്ള, സു​നി​ൽ നാ​യ​ർ, ജ​ഗ​ൻ മു​ട്ട​ശ്ശേ​രി​ൽ, ജോ​ഷ് നാ​യ​ർ, ല​താ നാ​യ​ർ, പ്രി​യ മേ​നോ​ൻ, കൃ​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു, സം​ഘ​ട​ന​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് ചാ​പ്റ്റ​ർ തു​ട​ങ്ങു​വാ​ൻ സാ​ധി​ച്ച​തി​ൽ അ​ഭി​മാ​നം​കൊ​ള്ളു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. അ​ടു​ത്ത ര​ണ്ട് ചാ​പ്റ്റ​റു​ക​ൾ​കൂ​ടി ഡി​ട്രോ​യി​റ്റി​ലും, കൊ​ളം​ബ​സി​ലും ഉ​ട​ൻ തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ൽ നാ​രാ​യ​ണ​ൻ നാ​യ​ർ ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം