ബ്രോ​ങ്ക്സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ വാ​ർ​ഷി​ക​വും പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ പെ​രു​ന്നാ​ളും ആ​ഘോ​ഷി​ച്ചു
Wednesday, November 15, 2017 11:08 AM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ ഏ​ക ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​മാ​യ ബ്രോ​ങ്ക്സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ 45ാം വാ​ർ​ഷി​ക​വും, പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 115ാമ​ത് ഓ​ർ​മ്മ പെ​രു​ന്നാ​ളും ഇ​ട​വ​ക​യി​ലെ ആ​ദ്ധ്യാ​ത്മീ​യ സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും ന​വം​ബ​ർ 4, 5 തി​യ​തി​ക​ളി​ലാ​യി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ കൊ​ണ്ടാ​ടി. നാ​ലി​നു ശ​നി​യാ​ഴ്ച സ​ന്ധ്യാ ന​മ​സ്ക്കാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ഭ​യു​ടെ പ​താ​ക ഉ​യ​ർ​ത്തി. 5 ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.45ന് ​പ്ര​ഭാ​ത ന​മ​സ്ക്കാ​ര​വും, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബ്ബാ​ന​യും അ​ർ​പ്പി​ച്ചു. റ​വ. ഫാ. ​പോ​ൾ ചെ​റി​യാ​നാ​യി​രു​ന്നു വി​ശു​ദ്ധ കു​ർ​ബ്ബാ​ന അ​ർ​പ്പി​ച്ച​തും വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി​യ​തും.

ന​വം​ബ​ർ അ​ഞ്ചി​ന് പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം വി​കാ​രി ഫാ. ​എ.​കെ. ചെ​റി​യാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ച​ർ​ച്ച് വേ​ൾ​ഡ് സ​ർ​വ്വീ​സ് (സി​ഡ​ബ്ല്യൂ​എ​സ്) ഡ​യ​റ​ക്ട​ർ ആ​ൻ വാ​ൾ​സ് സ​ന്നി​ഹി​ത​യാ​യി​രു​ന്നു. ഇ​ട​വ​ക സെ​ക്ര​ട്ട​റി ജി​ത്ത​ൻ ജേ​ക്ക​ബ് മാ​ല​ത്ത് സ്വാ​ഗ​ത​മാ​ശം​സി​ക്കു​ക​യും, റ​വ. ഫാ. ​പോ​ൾ ചെ​റി​യാ​ൻ ആ​ൻ വാ​ൾ​സി​നെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

മൂ​ന്ന് ആ​ഴ്ച​കൊ​ണ്ട് ഇ​ട​വ​ക സ​മാ​ഹ​രി​ച്ച 18,600 ഡോ​ള​റും കെ.​ടി. ഇ​ടി​ക്കു​ള​യും സ​ഹ​ധ​ർ​മ്മി​ണി മ​റി​യ​ക്കു​ട്ടി ഇ​ടി​ക്കു​ള​യും സം​ഭാ​വ​ന ന​ൽ​കി​യ തു​ക​യും ചേ​ർ​ത്ത് ഇ​രു​പ​തി​നാ​യി​ര​വും, പ​ള്ളി വ​ക ഒ​രു ഡോ​ള​റും കൂ​ട്ടി 20,001 ഡോ​ള​റി​ന്‍റെ ചെ​ക്ക് വി​കാ​രി​യും, പ​ള്ളി​യു​ടെ ഇ​പ്പോ​ഴ​ത്തെ ട്ര​സ്റ്റി തോ​മ​സ് പൂ​വ​പ്പ​ള്ളി​യും ചേ​ർ​ന്ന് ആ​ൻ വാ​ൾ​സി​ന് കൈ​മാ​റി. ഈ ​വ​ലി​യ ദാ​ന​ത്തി​ന് വ​ള​രെ​യേ​റെ സ​ന്തോ​ഷ​വും ന​ന്ദി​യു​മു​ണ്ടെ​ന്ന് ചെ​ക്ക് സ്വീ​ക​രി​ച്ചു​കൊ​ണ്ട് ആ​ൻ വാ​ൾ​സ് വ്യ​ക്ത​മാ​ക്കി.

ദേ​വാ​ല​യ​ത്തി​ന്‍റെ മ​നോ​ഹാ​ര്യ​ത​യും, വി​ശു​ദ്ധ ആ​രാ​ധ​ന​യി​ലെ ആ​ത്മീ​യ നി​റ​വും ത​ന്നെ വ​ള​രെ സ​ന്തോ​ഷി​പ്പി​ച്ചു​വെ​ന്ന് പ്ര​സ്ബി​റ്റേ​റി​യ​ൻ സ​ഭാം​ഗ​മാ​യ താ​ൻ ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സ​വി​ശേ​ഷ​മാ​യ ആ​രാ​ധ​ന​യി​ൽ സം​ബ​ന്ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, ഇ​ത് ഒ​രു പു​തി​യ അ​നു​ഭ​വ​മാ​ണെ​ന്നും ആ​ൻ വാ​ൾ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഫാ. ​എ.​കെ. ചെ​റി​യാ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള അ​ഞ്ച് പു​സ്ത​ക​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ ആ​ൻ വാ​ൾ​സി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. Bronx Diary (ഇടവകയുടെ ആരംഭം മുതല്‍ 2014 വരെയുള്ള നാല്പതു വര്‍ഷത്തിന്റെ ചരിത്രം), Faith Of Our Fathers - Holy Faith (സഭയുടെ വിശ്വാസത്തിന്റെ പ്രധാന ഘടകങ്ങള്‍), പരിശുദ്ധ പരുമല തിരുമേനിയും സാധു സുന്ദര്‍ സിംഗും (The Sacred Lamps of India) എന്നിവയുടെ പ്രകാശനമാണ് നടന്നത്.

തു​ട​ർ​ന്നു ഇ​ട​വ​ക​യി​ലെ ആ​ത്മീ​യ സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​മാ​യി​രു​ന്നു. സ​ണ്‍​ഡേ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​ർ​ജ് സാ​മു​വേ​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. 100ൽ​പ​രം വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ട്ട​തും പ​ത്തി​ല​ധി​കം അ​ധ്യാ​പ​ക​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ ഒ​രു പ്ര​സ്ഥാ​ന​മാ​ണ് ഇ​തെ​ന്നും, പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ ഉ​യ​ർ​ന്ന സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​രാ​ണ് ഈ ​കു​ട്ടി​ക​ളെ​ന്നും, കു​ട്ടി​ക​ളു​ടെ സ​ഭാ​സം​ബ​ന്ധ​മാ​യ പ​ഠ​ന​ങ്ങ​ൾ​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ ശ്ര​ദ്ധ അ​ത്യ​ധി​കം ആ​വ​ശ്യ​മാ​ണെ​ന്നും പ്ര​സ്താ​വി​ച്ചു. മ​ർ​ത്ത​മ​റി​യം സ​മാ​ജ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് സ​മാ​ജം സെ​ക്ര​ട്ട​റി ലി​ല്ലി​ക്കു​ട്ടി മ​ത്താ​യി അ​വ​ത​രി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ