ഫൊ​ക്കാ​ന പൂ​ക്ക​ള​മ​ത്സ​രം: ചെ​യ​ർ​പേ​ഴ്സ​ണാ​യി ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ്
Wednesday, November 15, 2017 11:30 AM IST
ഫി​ല​ഡ​ൽ​ഫി​യ: 2018 ജൂ​ലൈ 4 മു​ത​ൽ 7 വ​രെ ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ വാ​ലി ഫോ​ർ​ജ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ആ​ൻ​ഡ് കാ​സി​നോ​യി​ൽ ഫൊ​ക്കാ​നാ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നു​വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നി​ൽ ന​ട​ത്തു​ന്ന പു​ഷ്പ​മേ​ള​യു​ടെ​യും, പൂ​ക്ക​ള​മ​ത്സ​ര​ത്തി​ന്‍റെ​യും ചെ​യ​ർ​പേ​ഴ്സ​ണാ​യി ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സി​നേ​യും കോ ​ചെ​യ​ർ​സാ​യി ജെ​സ്സി കാ​നാ​ട്ടി​നേ​യും, മേ​രി​കു​ട്ടി മൈ​ക്കി​ളി​നെ​യും നി​യ​മി​ച്ച​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ട്ര​ഷ​ർ ഷാ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

മു​പ്പ​ത്തി​യ​ഞ്ചു വ​ർ​ഷം ന​ഴ്സിം​ഗ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു ന​ഴ്സിം​ഗ് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി വി​ര​മി​ച്ച
ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ് ഫൊ​ക്കാ​ന​യു​ടെ​യും, ന​ഴ്സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ​യും പ​ല സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്. ക​ഴി​ഞ്ഞ ഫൊ​ക്കാ​നാ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നി​ൽ ന​ട​ത്തി​യ പു​ഷ്പ​മേ​ള​യു​ടെ​യും, പൂ​ക്ക​ള​മ​ത്സ​ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​മു​ണ്ടാ​യി​രു​ന്ന ജെ​സ്സി കാ​നാ​ട്ട് ബി​സി​ന​സ് കാ​രി​യും, ക​ലാ​കാ​രി​യു​മാ​ണ്. ഏ​റ്റെ​ടു​ക്കു​ന്ന ജോ​ലി​ക​ൾ ഉ​ത്ത​ര​വാ​ദി​ത്തോ​ടെ നി​റ​വേ​റ്റു​ന്ന മേ​രി​കു​ട്ടി മൈ​ക്കി​ൾ അ​റി​യ​പ്പെ​ടു​ന്ന ഒ​രു ഗാ​യി​ക​യും , ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് റീ​ജ​ണ്‍ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്.

വി​ശ്വാ​സ​ത്തോ​ടെ ത​ങ്ങ​ളി​ല​ർ​പ്പി​ച്ച ഈ ​ദൗ​ത്യം ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ നി​റ​വേ​റ്റി ഫി​ലേ​ഡ​ൽ​ഫി​യ ക​ണ്‍​വ​ൻ​ഷ​ൻ അ​വി​സ്മ​ര​ണീ​യ​മാ​ക്കു​വാ​ൻ ത​ങ്ങ​ളു​ടെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്ന് ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ്, ജെ​സ്സി കാ​നാ​ട്ട് , മേ​രി​കു​ട്ടി മൈ​ക്കി​ൾ എ​ന്നി​വ​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ