സോ​യ നാ​യ​രു​ടെ '​യാ​ർ​ഡ് സെ​യി​ൽ' ക​വി​താ​സ​മാ​ഹാ​രം വാ​യ​ന​ക്കാ​രി​ലേ​ക്ക്
Wednesday, November 15, 2017 11:40 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യാ​യ യു​വ ക​വ​യി​ത്രി​യും അ​ക്ഷ​ര​മു​ദ്രാ ക​വി​താ പു​ര​സ്കാ​ര ജേ​താ​വു​മാ​യ സോ​യ നാ​യ​രു​ടെ ര​ണ്ടാ​മ​ത് ക​വി​താ​സ​മാ​ഹാ​രം 'യാ​ർ​ഡ് സെ​യി​ൽ​' 2017 ലെ ​ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ൽ​സ​വ​ത്തി​ൽ പ്ര​ശ​സ്ത പ്ര​വാ​സി എ​ഴു​ത്തു​കാ​രി ഹ​ണി ഭാ​സ്ക​ർ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ റ​ജി ഗ്രീ​ൻ​ലാ​ന്‍റി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

പു​സ്ത​ക​പ്ര​കാ​ശ​ന​ച​ട​ങ്ങി​ൽ പ്ര​ശ​സ്ത ക​ഥാ​ക്യ​ത്തും ക​വ​യി​ത്രി​യു​മാ​യ കെ. ​പി സു​ധീ​ര​യു​ടെ അ​നു​ഗ്ര​ഹീ​ത സാ​നി​ധ്യ​വും ഉ​ണ്ടാ​യി​രു​ന്നു. പ്ര​വാ​സി സാ​ഹി​ത്യ​കാ​ര​ൻ പി. ​ശി​വ​പ്ര​സാ​ദ്, നൂ​റ​നാ​ട് ശ്രീ​കു​മാ​ർ, മ​നോ​ജ്, അ​ശോ​ക് ബാ​ബു, വി​ദ്യാ ഡി​ജി​ത്, ആ​ർ​ട്ടി​സ്റ്റ് ശ്രീ​കു​മാ​ർ കാ​മി​യോ തു​ട​ങ്ങി യു​എ​ഇ യി​ലെ അ​നേ​കം പ്ര​വാ​സി മ​ല​യാ​ളി​ക​ളും പ്ര​സ്തു​ത​ച​ട​ങ്ങി​നു സാ​ക്ഷ്യം വ​ഹി​ച്ചു.

സോ​യ നാ​യ​രു​ടെ ആ​ദ്യ​ക​വി​താ​സ​മാ​ഹാ​രം '​ഇ​ണ​നാ​ഗ​ങ്ങ​ൾ' (പാ​യ​ൽ ബു​ക്സ്, ക​ണ്ണൂ​ർ) 2013 ഇ​ൽ പു​റ​ത്തി​റ​ക്കി. ഫോ​മാ 2015 ക​വി​താ പു​സ്ത​ക​പു​ര​സ്കാ​രം, ഫൊ​ക്കാ​ന 2015 ക​വി​താ​പു​ര​സ്കാ​രം, അ​ക്ഷ​ര​മു​ദ്ര പ്ര​ഥ​മ സാ​ഹി​ത്യ പു​ര​സ്കാ​രം2017 എ​ന്നീ അ​വാ​ർ​ഡു​ക​ൾ ക​വ​യി​ത്രി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​ശ​സ്ത നോ​വ​ലി​സ്റ്റ് ബെ​ന്യാ​മി​ന്‍റെ അ​വ​താ​രി​ക​യോ​ടു കൂ​ടി​യ 33 ക​വി​ത​ക​ൾ അ​ട​ങ്ങി​യ ക​വി​താ​സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​സാ​ധ​ക​ർ പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ് ആ​ണു. പ്ര​ഭാ​ത് ബു​ക്ക് ഹൗ​സി​ന്‍റെ എ​ല്ലാ ശാ​ഖ​ക​ളി​ലും ഈ ​പു​സ്ത​കം ല​ഭ്യ​മാ​ണു.www.pusthakakada.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഈ ​പു​സ്ത​കം ഓ​ണ്‍​ലൈ​ൻ​വ​ഴി​യും ല​ഭ്യ​മാ​കും.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം