എസ്ര മീറ്റ് വിജയകരമായി നടത്തപ്പെട്ടു
Thursday, November 16, 2017 4:18 AM IST
ഷിക്കാഗോ: സീറോ മലബാർ രൂപതയിലെ ക്നാനായ റീജീയന്‍റെ ആഭീമുഖ്യത്തിൽ എല്ലാ ക്നാനായ ഇടവകകളെയും മിഷനുകളെയും പങ്കെടുപ്പിച്ച എസ്രാ മീറ്റ് (എസ്രാ സ്കൂൾ ഓഫ് ഇവഞ്ചെലൈസേഷൻ ) വിജയകരമായി നടത്തപ്പെട്ടു. ഷിക്കാഗോയ്ക്ക് സമീപമുള്ള സെ . ചാൾസിലുള്ള ഫെയ്സ്ന്‍റെ റണ്‍ റിസോർട്ടിൽ വച്ചായിരുന്നു സമ്മേളനം നടത്തപ്പെട്ടത്.

നവംബർ പത്തിനു രാവിലെ ദിവ്യബലിയോടു കൂടിആരംഭിച്ച പ്രതിനിധി കൂട്ടായ്മ ക്നാനായ റീജിയണ്‍ ഡയറക്ടറും വികാരി ജനറാളുമായ റവ.ഫാ .തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്തു. മൂന്നുദിവസം നീണ്ടുനിന്ന നേതൃത്വ പരിശീലന പരിപാടികൾക്ക് ചിക്കാഗോ, മിനിസോട്ടാ , ഡിട്രോയിറ്റ് , സാൻഹോസേ , ലോസ് ആഞ്ചലസ്, അറ്റ്ലാന്‍റാ , റ്റാന്പാ , മയാമി, ഹ്യൂസ്റ്റണ്‍, ന്യൂയോർക്ക്, ന്യൂജേഴ്സി തുടങ്ങിയ പ്രദ്ദേശങ്ങളിൽ നിന്നുമായി 80 തിലധികം പ്രതിനിധികൾ പങ്കെടുത്തു. റവ.ഫാ . സുനിൽ ഏനേക്കാട്ട് , മോണ്‍. തോമസ് മുളവനാൽ, റവ.ഫാ .അബ്രാഹം മുത്തോലത്ത്, റവ.ഫാ .സുനി പടിഞ്ഞാറേക്കര, റവ.ഫാ. ബോബൻ വട്ടംപുറത്ത്, ബ്രദർ. സന്തോഷ് ടി , ബ്ര .ബിജു, ബിബി തെക്കനാട്ട് , സാബു മഠത്തിപ്പറന്പിൽ തുടങ്ങിയവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നല്കി.


പ്രാർത്ഥന ഗ്രൂപ്പുകൾക്ക് നേതൃത്വം നല്കുന്നതിനും , സഭാ പാരന്പര്യങ്ങളോടു ചേർന്നു നില്ക്കുന്ന വചന വ്യാഖ്യാനം നടത്തന്നതിനും, കുടുംബ സന്ദർശനം, പ്രാർത്ഥന, പരിഹാര പ്രവർത്തികൾ വഴി ഇന്നത്തെ തലമുറ അഭിമുഖികരിക്കുന്ന പ്രശ്നങ്ങൾക്ക് ആത്മീയമായ തലത്തിൽ പ്രതിവിധി കാണുന്നതിനും പ്രേരകമായ ഒട്ടനവധി വിഷയങ്ങളും , ഗ്രൂപ്പു ചർച്ചകളും പ്രതിനിധി സമ്മേളനത്തിന്‍റെ ഭാഗമായിരുന്നു. ക്നാനായ റീജിയണിലെ വിവിധ ആത്മീയ ശുത്രുഷകളെ കോർത്തിണക്കുന്നതിന് സഹായിക്കുവാൻ നിരവധി കോർഡിനേറ്റേഴ്സിന്‍റെ സഹായവും വാഗ്ദാനം ചെയ്യപ്പെട്ടു. സ്റ്റീഫൻ ചൊള്ളംബേൽ (പി.ആർ.ഒ.) അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം