സൗ​ജ​ന്യ ഹെ​ൽ​ത്ത് ഫെ​യ​ർ സംഘടിപ്പിക്കുന്നു
Friday, November 17, 2017 10:04 AM IST
ഹൂ​സ്റ്റ​ണ്‍: മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്കായി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ രൂ​പീ​ക​രി​ച്ച സെ​ന്‍റ് തോ​മ​സ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ഹെ​ൽ​ത്ത് ഫെ​യ​ർ ന​ട​ത്ത​പ്പെ​ടു​ന്നു. ഡി​സം​ബ​ർ 9ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന സൗ​ജ​ന്യ ഹെ​ൽ​ത്ത് ഫെ​യ​റി​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​ത്ത​വ​ർ​ക്ക് സൗ​ജ​ന്യ വൈ​ദ്യ​പ​രി​ശോ​ധ​ന​യും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്ന​താ​ണ്.

വി​ദ​ഗ്ദ്ധ ഡോ​ക്ട​റു​മാ​രോ​ടൊ​പ്പം ആ​രോ​ഗ്യ പ​രി​പാ​ല​ന​രം​ഗ​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ഹെ​ൽ​ത്ത് ഫെ​യ​റി​ൽ ഉ​ണ്ടാ​യി​രി​ക്കും. ഇ​തി​ൽ രോ​ഗ​നി​ർ​ണ​യം ന​ട​ത്തി​യ​ശേ​ഷം കൂ​ടു​ത​ൽ വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ അ​വ​രെ ഹൂ​സ്റ്റ​ണി​ലെ ഐ​ഡി​സി ചാ​രി​റ്റി ക്ലീ​നി​ക്കി​ലേ​ക്ക് നി​ർ​ദേ​ശി​ക്കു​ന്ന​താ​യി​രി​ക്കും. ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​ത്ത​വ​ർ​ക്ക് ഇ​ത് ഒ​രു സു​വ​ർ​ണാ​വ​സ​ര​മാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ മ​ല​യാ​ളി പ്ര​സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ബ്ലെ​ഡ​ൻ ഹൂ​സ്റ്റ​ണി​നു ന​ൽ​കി​യ അ​റി​യി​പ്പി​ൽ കൂ​ടി സൂ​ചി​പ്പി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പീ​റ്റ​ർ കെ. ​തോ​മ​സ് 281-300-0020, സാ​ബു നൈ​നാ​ൻ 832-403-0512, നെ​ൽ​സ​ണ്‍ ജോ​ണ്‍ 832-520-9251

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി