ഫോമാ ഫാമിലി കണ്‍വൻഷൻ: ഏർലി ബേഡ് സ്പെഷൽ നിരക്കുകൾ നവംബർ 30 ന് അവസാനിക്കും
Saturday, November 18, 2017 7:09 AM IST
ഷിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്കാസ് (ഫോമാ) 2018 ജൂണ്‍ 21 മുതൽ 24 വരെ ഷിക്കാഗോയിൽ നടത്തുന്ന ഫാമിലി കണ്‍വൻഷനിൽ പങ്കെടുക്കുന്നവർക്കായി പ്രഖ്യാപിച്ചിരുന്ന ഏർലി ബേഡ് സ്പെഷൽ നിരക്കുകൾ നവംബർ 30 ന് അവസാനിക്കുന്നു.

ഒരു ഫാമിലിക്ക് 999 ഡോളർ എന്നതാണ് സ്പെഷൽ നിരക്ക്. ഇതുവരെ ആയിരത്തോളം അംഗങ്ങൾ ഈ സൗജന്യ നിരക്കുകൾ പ്രയോജനപ്പെടുത്തി രജിസ്ട്രേഷൻ ചെയ്തു കഴിഞ്ഞു. ഡിസംബർ ഒന്നു മുതൽ ഈ നിരക്ക് 1250 ഡോളറായി ഉയരും.

ഷാംബർഗ് സിറ്റിയിലെ റെനസൻസ് എന്ന പ്രമുഖ കണ്‍വൻഷൻ സെന്‍റർ ആണ് ഫോമാ ഫാമിലി കണ്‍വൻഷന് ആഥിത്യമരുളുന്നത്. വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനാ നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ, മികവാർന്ന വിവിധ കലാപരിപാടികളുമായി മലയാളത്തിന്‍റെ വന്പൻ താരനിര സമ്മേളനത്തിന്‍റെ തുടക്കം മുതൽ വേദികളിൽ അരങ്ങുന്നതകർക്കും. യുവജനോത്സവം അടക്കമുള്ള വിവിധ ഇനം മത്സരങ്ങൾ, ഇൻഡോർ ഗെയിമുകൾ, ബാസ്കറ്റ് ബോൾ, വോളീബോൾ മത്സരങ്ങൾ തുടങ്ങിയവ കണ്‍വൻഷന്‍റെ ഭാഗമാകും.

സ്കൈലൈൻ ബിൽഡേഴ്സ്, ജോയ് ആലുക്കാസ്, അർബൻ ഹൗസിംഗ് തുടങ്ങിയ പ്രമുഖ കന്പനികൾ കണ്‍വൻഷന്‍റെ പ്രായോജകരാണ്.

വിവരങ്ങൾക്ക് : ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1919, ജോസി കുരിശിങ്കൽ 773 478 4357, സണ്ണി വള്ളിക്കളം 847 722 7598, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്