ഷിക്കാഗോ ലാറ്റിൻ കാത്തലിക് കമ്യൂണിറ്റി ക്രിസ്മസ് ആഘോഷം ഡിസംബർ ഒന്പതിനു
ഷിക്കാഗോ: ഷിക്കാഗോ ലാറ്റിൻ കാത്തലിക് കമ്യൂണിറ്റിയുടെ ഈവർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ ഒന്പതാം തീയതി മേരി ക്യൂൻ ഓഫ് ഹെവൻ കാത്തലിക് ചർച്ചിൽ (Mary Queen of hevan Catholic Church, 426 N West Ave, Elmhurst, IL 60126) ആഘോഷിക്കുന്നു. ഫാ. പോൾ ചൂരാട്ട്ഓട്ടിയിൽ മുഖ്യകാർമികത്വത്തിൽ ഡിസംബർ ഒന്പതിനു ശനിയാഴ്ച വൈകിട്ട് 6.30-നു വിശുദ്ധ കുർബാന ആരംഭിക്കുകയും, തുടർന്നു പാരീഷ് ഹാളിൽ നടത്തപ്പെടുന്ന ആഘോഷ പരിപാടിക്ക് തുടക്കംകുറിച്ചുകൊണ്ട് സാന്‍റാ വരവേൽപും, ക്രിസ്മസ് കരോളും, കലാപരിപാടികളും, ക്രിസ്തുമസ് വിരുന്നും ഉണ്ടായിരിക്കും.

കഴിഞ്ഞവർഷത്തെ ക്രിസ്തുമസ് ആഘോഷം ഷിക്കാഗോ രൂപതാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബ്ലെയ്സ് കുപിച്ചിന്‍റെ മുഖ്യകാർമികത്വത്തിൽ നടത്തിയ ക്രിസ്മസ് കുർബാനയും അനുഗ്രഹങ്ങളും, അതിനുശേഷം നടന്ന ആഘോഷ പരിപാടികളും നന്ദിപൂർവം ഓർക്കുന്നു.

പ്രസിഡന്‍റ് ഹെറാൾഡ് ഫിഗുരേദോയും ഭാരവാഹികളും എല്ലാ ഷിക്കാഗോ ലാറ്റിൻ കാത്തലിക് അംഗങ്ങളേയും, മറ്റു സമൂഹത്തിലെ സ്നേഹിതരേയും ഈ ക്രിസ്മസ് ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഹെറാൾഡ് ഫിഗുരേദോ (630 400 1172), ജോമോൻ പണിക്കത്തറ (630 373 2134), ബിനു അലക്സ് (630 217 6778).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം