"നേർക്കാഴ്ച' പ്രസിദ്ധീകരണം ആരംഭിച്ചു
Wednesday, December 6, 2017 2:24 PM IST
ഹൂസ്റ്റണ്‍: അമേരിക്കയിലെ അക്ഷരനഗരിയായ ഹൂസ്റ്റണ്‍ സ്റ്റാഫോർഡിൽ നിന്നും മലയാളികളുടെ വാരാന്ത്യ പത്രം "നേർക്കാഴ്ച’ പ്രസിദ്ധീകരണം ആരംഭിച്ചു. സ്റ്റാഫോർഡ് ഓഫീസിൽ ചേർന്ന പ്രത്യേക ചടങ്ങിൽ പത്രത്തിന്‍റെ ആദ്യ പ്രതി ഡോ. വേണുഗോപാൽ മേനോനിൽ നിന്നും സ്റ്റാഫോർഡ് സിറ്റി കൗണ്‍സിൽ മെംബറും മലയാളിയുമായ കെൻ മാത്യു ഏറ്റുവാങ്ങിയാണ് പ്രസിദ്ധീകരണോദ്ഘാടനം നിർവഹിച്ചത്.

അകലെ നിന്നു കാണുന്നതും അടുത്തിരുന്ന് കേൾക്കുന്നതുമായ ദിനവൃത്താന്തങ്ങളുടെ യഥാർഥ പതിപ്പായിരിക്കും "നേർക്കാഴ്ച' എന്ന് ചീഫ് എഡിറ്റർ സൈമണ്‍ വല്ലാച്ചേരിൽ പറഞ്ഞു.

ചടങ്ങിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ പ്രവർത്തകരായ ശശീധരൻ നായർ, ജി.കെ. പിള്ള, ജോർജ് മണ്ണിക്കരോട്ട്, മാത്യു നെല്ലിക്കൽ, തോമസ് മാത്യു (ജീമോൻ റാന്നി), പൊന്നുപിള്ള, എ.കെ. ചെറിയാൻ, ഡോ. ചിറ്റൂർ രാമചന്ദ്രൻ, മാനേജിംഗ് ഡയറക്ടർ സുരേഷ് രാമകൃഷ്ണൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ബിനോയ് ജോർജ് എന്നിവർ പ്രസംഗിച്ചു.