ഹൂസ്റ്റണിൽ അഭിഷേകാഗ്നി ധ്യാനം
Friday, December 8, 2017 1:48 PM IST
ഹൂസ്റ്റണ്‍: സെഹിയോൻ, അട്ടപ്പാടി ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടറും പ്രസിദ്ധ വചന പ്രഘോഷകനുമായ ഫാ. ബിനോയി കരിമരുത്തിങ്കൽ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ഹൂസ്റ്റണിൽ ഡിസംബർ 27, 28, 29, 30 (ബുധൻ, വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടക്കും.

സെന്‍റ് ജോസഫ് സീറോ മലബാർ ഫൊറോനാ ചർച്ച്, സെന്‍റ് മേരീസ് സീറോ മലബാർ ചർച്ച് പേർലാൻഡ്, സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് എന്നീ ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ധ്യാനത്തിൽ മുതിർന്നവർക്ക് മലയാളത്തിലും യുവജനങ്ങൾക്കും കുട്ടികൾക്കും ഇംഗ്ലീഷിലുമായി നാല് വിഭാഗത്തിലായാണ് ധ്യാനം.

ഐനിഷ് ഫിലിപ്പ് (അനോയിന്‍റിംഗ് ഫയർ കാത്തലിക് യൂത്ത് മിനിസ്ട്രി) യുവജന സെഷൻ നയിക്കും.

ഹിൽട്ടണ്‍ ഹൂസ്റ്റണ്‍ നോർത്തിൽ (12400 GREENSPOINT DRIVE, HOUSTON, TEXAS, 77060, USA) നടക്കുന്ന താമസിച്ചുള്ള ധ്യാനത്തിൽ പങ്കെടുക്കുവാൻ www.sehion.org എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിവരങ്ങൾക്ക്: റോയ് തച്ചിൽ 7083070909, ഫെലിക്സ് ജേക്കബ് 8327581080.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ