എഎസ്എസ്എച്ച് തേവര നോർത്ത് അമേരിക്കൻ ചാപ്റ്റർ നിലവിൽവന്നു
Friday, December 8, 2017 1:51 PM IST
ഷിക്കാഗോ: അലൂംനി അസോസിയേഷൻ ഓഫ് സേക്രഡ് ഹാർട്ട് കോളജ് (അടടഒ), തേവരയുടെ നോർത്ത് അമേരിക്കൻ ചാപ്റ്ററിന്‍റെ ഉദ്ഘാടനം ഡിസംബർ മൂന്നിന് നടന്നു. ഷിക്കാഗോ കണ്‍ട്രി ഇൻ സ്യൂട്ട്, പ്രോസ്പെക്ട് ഹൈറ്റ്സ്, ഇല്ലിനോയിസിൽ നടന്ന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ റവ. ഡോ. പ്രശാന്ത് പാലക്കാപ്പിള്ളി മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥികൾ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ റവ. ഡോ. പ്രശാന്ത്, കോളജിന്‍റെ നിലവിലെ ഉയർച്ചയും അടുത്ത വർഷം നടക്കുന്ന കോളജിന്‍റെ 75-ാം വാർഷികാഘോഷത്തെപ്പറ്റിയും സംസാരിച്ചു. അമേരിക്കയിൽ ഇങ്ങനെയൊരു കൂട്ടായ്മ രൂപപ്പെടുത്തുന്നതിന് നേതൃത്വം നൽകിയവർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ചടങ്ങിൽ അധ്യക്ഷത വഹിച്ച ചാപ്റ്റർ പ്രസിഡന്‍റ് ഹെറാൾഡ് ഫിഗുരേദോ, അലൂംനി അസോസിയേഷന്‍റെ രൂപീകരണത്തിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പ്രിൻസിപ്പൽ റവ. ഡോ. പ്രശാന്ത് കാണിക്കുന്ന പ്രോത്സാഹനത്തിന് നന്ദി പറഞ്ഞു.

തുടർന്നു നടന്ന പൊതുയോഗത്തിൽ ചാപ്റ്റർ അംഗങ്ങൾ അവരുടെ മുൻകാല ക്യാന്പസ് ഓർമകൾ പങ്കുവച്ചു. സെക്രട്ടറി അലൻ ജോർജ് വർഗീസ്, ട്രഷറർ ബിജോയ് ജോണ്‍, അനു ജോർജ്, ജോസഫ് ചാണ്ടി, തോമസ് മാത്യു, ഫെബിൻ മൂത്തേരിൽ, പോൾ പറന്പി, ഫ്രാൻസിസ് കിഴക്കെകുട്, ഫാ.ടോമി ചെല്ലകണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: മനു തുരുത്തിക്കാട്