ഫൊക്കാന കണ്‍വൻഷൻ: ഏർലി ബേഡ് രജിസ്ട്രേഷൻ ജനുവരി 15 വരെ
Saturday, December 9, 2017 6:49 AM IST
ന്യൂജേഴ്സി: ഫിലഡൽഫിയയിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍ററിൽ 2018 ജൂലൈ 5 മുതൽ 7 വരെ നടത്തുന്ന ഫൊക്കാന അന്തർദേശീയ കണ്‍വൻഷനിൽ പങ്കെടുക്കാൻ കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്യാനുള്ള ഏർലി ബേഡ് സ്പെഷൽ നിരക്കുകൾ 2018 ജനുവരി 15ന് അവസാനിക്കുമെന്ന് കണ്‍വൻഷൻ ചെയർമാൻ മാധവൻ ബി. നായർ അറിയിച്ചു.

$995 (family of 2), $1295 (family of 4) എന്നതാണ് ഏർലി ബേഡ് സ്പെഷൽ നിരക്കുകൾ. ജനുവരി 15നു ശേഷം ഇത് $1200 (family of 2), $1500 (family of 4) എന്ന നിരക്കിലേക്കു ഉയരും.

കണ്‍വൻഷനു മുന്നോടിയായി യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി നിരവധി മത്സരങ്ങൾ റീജണ്‍ തലങ്ങളിൽ സംഘടിപ്പിക്കുകയും നാഷണൽ കണ്‍വൻഷൻ വേദിയിൽ അവരെ ആദരിക്കുകയും ചെയ്യും.

അന്തർദേശീയ കണ്‍വൻഷൻ വിജയകരമാക്കാൻ അമേരിക്കൻ മലയാളികളുടെ പൂർണ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും കണ്‍വൻഷനിൽ കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്യാൻ നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികളോടും അഭ്യർഥിക്കുന്നതായും ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ് എന്നിവർ പറഞ്ഞു.

സ്പെഷൽ പാക്കേജ് രജിസ്ട്രേഷൻ http://fokanaonline.org/benefactor-registration/ ഫൊക്കാന വെബ്സൈറ്റ് വഴി ചെയ്യാം.

റിപ്പോർട്ട്: വിനീത നായർ