ജ​റു​സ​ലം ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളു​ടെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കും: നി​ക്കി ഹെ​യ് ലി
Monday, December 11, 2017 1:06 PM IST
വാ​ഷിം​ഗ്ട​ണ്‍: ഇ​സ്ര​യേ​ലി​ന്‍റെ ത​ല​സ്ഥാ​നം ജ​റു​സ​ല​മാ​യി അം​ഗീ​ക​രി​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം മി​ഡി​ൽ ഈ​സ്റ്റ് സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളു​ടെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്ന് യു​ണൈ​റ്റ​ഡ് നാ​ഷ​ണ​ൽ​സ് യു​എ​സ് അം​ബാ​സ​ഡ​റും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​യ നി​ക്കി ഹെയ് ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​മേ​രി​ക്ക​ൻ എം​ബ​സി ടെ​ൽ അ​വി​വി​ൽ നി​ന്നും ജ​റു​സ​ല​മി​ലേ​ക്ക് മാ​റു​ന്ന​തി​നു​ള്ള അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ബു​ധ​നാ​ഴ്ച ട്രം​പ് ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം മി​ഡി​ൽ ഈ​സ്റ്റ് സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​മോ എ​ന്ന് ഫോ​ക്സ് ന്യൂ​സ് ക്രി​സ് വാ​ല​സി​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു നി​ക്കി ഹെ​യ്!​ലി.

ജ​റു​സ​ല​മി​നെ​ക്കു​റി​ച്ചു പാ​ല​സ്തീ​നും ഇ​സ്ര​യേ​ലും ഒ​രു പോ​ലെ അ​വ​കാ​ശ വാ​ദം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ അ​സ്ഥി​ര​പ്പെ​ടു​ത്തു​മെ​ന്ന് പാ​ല​സ്തി​ൻ പ്ര​സി​ഡ​ന്‍റ് മെ​ഹ​മു​ദ് അ​ബ്ബാ​സ്, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സെ മേ, ​പോ​പ്പ് ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ ലോ​ക​ത്തി​ലെ മു​ഴു​വ​ൻ രാ​ജ്യ​ങ്ങ​ളേ​യും സ​ന്തോ​ഷി​പ്പി​ക്കു​ന്ന രീ​തി​യി​ൽ തീ​രു​മാ​നം എ​ടു​ക്കു​വാ​ൻ അ​മേ​രി​ക്ക​യ്ക്കാ​യി​ല്ല എ​ന്നാ​യി​രു​ന്നു ഹെ​യ്ലി​യു​ടെ മ​റു​പ​ടി. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ അ​മേ​രി​ക്ക​ൻ ജ​ന​ത​യ്ക്ക് ന​ൽ​കി​യ വാ​ഗ്ദാ​നം ട്രം​പ് നി​റ​വേ​റ്റി​യ​താ​യും ഹെ​യ് ലി ചൂ​ണ്ടി​ക്കാ​ട്ടി.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ