എ​ഫ്എ​ആ​ർ​എ​മ്മി​ന് പു​തി​യ സാ​ര​ഥി​ക​ൾ
Tuesday, December 12, 2017 10:22 AM IST
കൊ​ച്ചി: ഫോ​റം ഫോ​ർ അ​മേ​രി​ക്ക റി​ട്ടേ​ണ്‍​സ് മ​ല​യാ​ളി​സ്(​എ​ഫ്എ​ആ​ർ​എം)​ന്‍റെ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഡി​സം​ബ​ർ 9ന് ​ശ​നി​യാ​ഴ്ച കൊ​ച്ചി ക​ള​മ​ശേ​രി​യി​ലു​ള്ള അ​സാ​റ്റ് സ​മ്മി​റ്റ് സ്യൂ​ട്ട്സ് ഹാ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റാ​യി ഡോ. ​ജോ​ർ​ജ് മ​ര​ങ്ങോ​ലി​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ല​ക്സ് കോ​ശി വി​ള​നി​ല​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മാ​ത്യു കൊ​ക്കു​റ​യും ട്ര​ഷ​റ​റാ​യി എം.​എ. മാ​ത്യു​വും റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി പു​രു​ഷോ​ത്ത​മ​ൻ പി​ള്ള​യും(​തൃ​ശൂ​ർ) മ​ധു എ​സ്. നാ​യ​രും(​തി​രു​വ​ന​ന്ത​പു​രം) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​മേ​രി​ക്ക​യി​ൽ നി​ന്ന് നാ​ട്ടി​ൽ തി​രി​ച്ചു​പോ​ന്ന​വ​രോ, വ​ന്നു പോ​യി ന​ൽ​ക്കു​ന്ന​വ​രോ ആ​യ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ എ​ന്ന​തി​ലു​പ​രി അ​വ​ർ നേ​രി​ടു​ന്ന പ​ല പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​ർ​ഗം നി​ർ​ദേ​ശി​ക്കു​ന്ന​തി​നോ, ക​ഴി​യാ​വു​ന്ന​വി​ധ​ത്തി​ൽ അ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നോ വേ​ണ്ടി​യു​ള്ള ഒ​രു റ​ഫ​റ​ൻ​സ് പോ​യി​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കാ​നും കൂ​ടി​യാ​ണ് സം​ഘ​ട​ന ഉ​ദേ​ശി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് മ​ര​ങ്ങോ​ലി അ​റി​യി​ച്ചു. സം​ഘ​ട​ന​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ള​മ​ര​ല​യീീ​സ.​രീാ/​എ​മൃാ ള​മൃാ​ല​ഭ്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് മ​ര​ങ്ങോ​ലി