ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ന​ട​ത്തു​ന്നു
Tuesday, December 12, 2017 10:24 AM IST
ഷി​ക്കാ​ഗോ: 2018 ഓ​ഗ​സ്റ്റ് മാ​സം ന​ട​ക്കു​ന്ന ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ന​ട​ത്തു​വാ​ൻ ഷി​ക്കാ​ഗോ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ജി​മ്മി ക​ണി​യാ​ലി, ട്ര​ഷ​റ​ർ ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഡി​സം​ബ​ർ 15 മു​ത​ൽ ജ​നു​വ​രി 15 വ​രെ​യാ​ണ് മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ. സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ചു 2018 ജ​നു​വ​രി 31 മു​ന്പ് അം​ഗ​ങ്ങ​ൾ ആ​കു​ന്ന​വ​ർ​ക്കു 2018 ഓ​ഗ​സ്റ്റ് മാ​സം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ങ്കി​ലും അം​ഗ​ത്വ​ത്തി​നു​ള്ള ഓ​രോ അ​പേ​ക്ഷ​യും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു അം​ഗീ​ക​രി​ക്കു​ന്ന തീ​യ​തി മു​ത​ലാ​യി​രി​ക്കും ഒ​രാ​ൾ​ക്ക് സം​ഘ​ട​ന​യി​ൽ അം​ഗ​മാ​കു​വാ​ൻ സാ​ധി​ക്കു​ന്ന​ത്. അ​തി​നാ​ലാ​ണ് ഈ ​മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ജ​നു​വ​രി 15വ​രെ ന​ട​ത്തു​ന്ന​ത്.

http://chicagomalayaleeassociation.org/life-membership-online-registration/
ഒ​രു അം​ഗ​ത്തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന 50 ഡോ​ള​ർ ലൈ​ഫ് മെ​ന്പ​ർ​ഷി​പ് ഫീ ​സം​ഘ​ട​ന​യു​ടെ ബി​ൽ​ഡിം​ഗ് ഫ​ണ്ടി​ലേ​ക്കാ​യി​രി​ക്കും വ​ര​വു​വ​യ്ക്കു​ന്ന​ത്. 1971 മു​ത​ൽ ഈ ​സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച​വ​രി​ൽ നി​ന്നും ല​ഭി​ച്ച അം​ഗ​ത്വ ഫീ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് സം​ഘ​ട​ന സ്വ​ന്തം ഒ​രു ആ​സ്ഥാ​ന മ​ന്ദി​രം മൗ​ണ്ട് പ്രോ​സ്പെ​ക്റ്റി​ൽ വാ​ങ്ങി​യ​ത്. ഈ ​ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ സൗ​ക​ര്യ​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​വാ​നും ത​ങ്ങ​ളും ഈ ​മ​ഹ​ത്താ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ അം​ഗ​ങ്ങ​ളാ​ണെ​ന്ന് അ​ഭി​മാ​ന​പൂ​ർ​വം പ​റ​യു​വാ​നും ഷി​ക്കാ​ഗോ​യി​ലെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ളും ഈ ​സം​ഘ​ട​ന​യി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

സി​പി​ആ​ർ ക്ലാ​സ്, ഓ​ണ്‍​ലൈ​ൻ യെ​ല്ലോ പേ​ജ​സ്, സ​ഹാ​യ​ഹ​സ്തം, ഫു​ഡ് ഡ്രൈ​വ് തു​ട​ങ്ങി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ങ്ങ​ൾ കൂ​ടാ​തെ ജ​നോ​പ​കാ​ര പ്ര​ദ​മാ​യ പ​ല പ​രി​പാ​ടി​ക​ളും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ സീ​നി​യ​ർ​സ് ഫോ​റ​വും വി​മ​ൻ​സ് ഫോ​റ​വും ശ​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. സം​ഘ​ട​നാ ആ​സ്ഥാ​ന​ത്തു ഷി​ക്കാ​ഗോ​യി​ൽ ആ​ദ്യ​മാ​യി ഒ​രു മ​ല​യാ​ളം വാ​യ​ന​ശാ​ല വ​നി​താ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി അ​വ​സാ​നം മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും . മാ​ർ​ച്ച് മാ​സ​ത്തി​ൽ ന​ട​ത്തു​ന്ന വി​പു​ല​മാ​യ വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഈ ​സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​യ 25 വ​ർ​ഷ​മെ​ങ്കി​ലും സേ​വ​നം ചെ​യ്ത ന​ഴ്സു​മാ​രെ ആ​ദ​രി​ക്കു​ന്ന​താ​യി​രി​ക്കും. സം​ഘ​ട​നാ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വ​ർ​ഷ​വും വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കാ​റു​മു​ണ്ട് .

യാ​തൊ​രു മ​ത​ത്തി​ന്‍റെ​യോ സ​മു​ദാ​യ​ത്തി​ന്‍റെ​യോ അ​ടി​സ്ഥാ​ന​ത്തി​ല​ല്ലാ​തെ ഏ​തു മ​ല​യാ​ളി​ക്കും ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന ഈ ​മ​ല​യാ​ളി കൂ​ട്ടാ​യ്മ​യി​ൽ ന​ല്ല​വ​രാ​യ മ​ല​യാ​ളി​ക​ൾ ക​ട​ന്നു​വ​ര​ണ​മെ​ന്നു പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ എ​ബ്ര​ഹാം അ​ഭ്യ​ർ​ത്ഥി​ച്ചു. മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ജ​നു​വ​രി 15നു ​അ​വ​സാ​നി​ക്കു​മെ​ന്ന​തി​നാ​ൽ എ​ല്ലാ​വ​രും എ​ത്ര​യും നേ​ര​ത്തെ ത​ന്നെ അം​ഗ​ത്വ ഫോ​റം പൂ​രി​പ്പി​ച്ചു ( ഓ​ണ്‍​ലൈ​ൻ ആ​യോ നേ​രി​ട്ടോ) അം​ഗ​ത്വ ഫീ​സ് സ​ഹി​തം ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ ഏ​ല്പി​ക്കു​ക​യോ, ജി​മ്മി ക​ണി​യാ​ലി, സെ​ക്ര​ട്ട​റി, 719 ണ ​ടേ ഖീ​വിെ ജ​ഹ, അ​റ​റ​ശെീി, ക​ഘ 60101 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ച്ചു​കൊ​ടു​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു . ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ ഫോ​ണ്‍ ന​ന്പ​റു​ക​ൾ താ​ഴെ ചേ​ർ​ക്കു​ന്നു.

ര​ഞ്ജ​ൻ എ​ബ്ര​ഹാം (847 287 0661 ) , ജി​മ്മി ക​ണി​യാ​ലി ( 630 903 7680) , ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ ( 773 405 5954) ,ജോ​ണ്‍​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ (847 477 0564), ജി​തേ​ഷ് ചു​ങ്ക​ത്ത് ( 224 522 9157) , ഷാ​ബു മാ​ത്യു (630 649 4103 ) , അ​ച്ച​ൻ കു​ഞ്ഞു മാ​ത്യു (847 912 2578 ), ചാ​ക്കോ തോ​മ​സ് മ​റ്റ​ത്തി​ൽ​പ​റ​ന്പി​ൽ (847 373 8756), ജേ​ക്ക​ബ് മാ​ത്യു പു​റ​യം​പ​ള്ളി​ൽ (847 530 0108) , ജോ​സ് സൈ​മ​ണ്‍ മു​ണ്ട​പ്ലാ​ക്കി​ൽ (630 607 2208 ) , ജോ​ഷി മാ​ത്യു പു​ത്തൂ​രാ​ൻ (630 544 7780 ) , ജോ​ഷി വ​ള്ളി​ക്ക​ളം (847 720 4873 ) , മ​നു നൈ​നാ​ൻ ( 847 532 9384) , മ​ത്തി​യാ​സ് പു​ല്ലാ​പ്പ​ള്ളി​ൽ (847 644 6305 ) , ഷി​ബു ജോ​സ​ഫ് മു​ള​യാ​നി​ക്കു​ന്നേ​ൽ ( 630 849 1253), സി​ബി​ൾ ഫി​ലി​പ്പ് (630 697 2241 ), സ്റ്റാ​ൻ​ലി ക​ള​രി​ക്ക​മു​റി (847 877 3316), സ​ണ്ണി മൂ​ക്കെ​ട്ട് (847 401 2742 ) , സ​ഖ​റി​യ ചേ​ല​ക്ക​ൽ (630 605 1172 ) , ടോ​മി മാ​ത്യു അ​ന്പേ​നാ​ട്ട് ( 630 992 1500) , ബി​ജി സി ​മാ​ണി (847 650 1398 )

റി​പ്പോ​ർ​ട്ട് : ജി​മ്മി ക​ണി​യാ​ലി