പോ​ലീ​സി​ന്‍റെ അ​വ​ഗ​ണ​ന നേ​രി​ടു​ന്ന​ത് ഏ​റെ​യും ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​രെ​ന്ന് സ​ർ​വേ ഫ​ലം
Tuesday, December 12, 2017 12:10 PM IST
ന്യു​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ പോ​ലീ​സി​ന്‍റെ അ​വ​ഗ​ണ​ന​യ്ക്കും അ​പ​മ​ര്യാ​ദ​യാ​യ പെ​രു​മാ​റ്റ​ത്തി​നും മ​റ്റും വി​ധേ​യ​രാ​കു​ന്ന​വ​രി​ൽ കൂ​ടു​ത​ലും ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​രാ​ണെ​ന്ന് സ​ർ​വേ ഫ​ലം. പൊ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്പോ​ൾ (17 ശ​ത​മാ​നം), ചൈ​ന​ക്കാ​ർ ര​ണ്ട ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്നും സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​രു​വ​രും ഏ​ഷ്യാ​ക്കാ​രാ​യ​തു കൊ​ണ്ടാ​ണ് പോ​ലീ​സ് ഇ​പ്ര​കാ​രം പെ​രു​മാ​റു​ന്ന​തെ​ന്നും ചൂ​ണ്ടി​കാ​ണി​ക്കു​ന്നു.

ക​ഴി​ഞ്ഞ വാ​രാ​ന്ത്യം നാ​ഷ​ണ​ൽ പ​ബ്ലി​ക്ക് റേ​ഡി​യോ, റോ​ബ​ർ​ട്ട് വു​ഡ് ജോ​ണ്‍​സ​ണ്‍ ഫൗ​ണ്ടേ​ഷ​ൻ, ഹാ​ർ​വാ​ർ​ഡ് ടി. ​എ​ച്ച് ചാ​ൻ സ്കൂ​ൾ ഓ​ഫ് പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് എ​ന്നി​വ​ർ ഡി​സ്ക്രി​നി​നേ​ഷ​ൻ ഇ​ൻ അ​മേ​രി​ക്ക എ​ന്ന പേ​രി​ൽ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ ഉ​ൾ​കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ളേ​ജ് പ്ര​വേ​ശ​ന​ത്തി​ലും വി​വേ​ച​നം ഉ​ണ്ടെ​ന്നും ഏ​ഷ്യ​ൻ വം​ശ​ജ​രി​ൽ അ​ഞ്ചി​ൽ ഒ​രാ​ൾ വീ​ത​മെ​ങ്കി​ലും ഇ​തി​ന്‍റെ ഫ​ലം അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​രി​ൽ 21 ശ​ത​മാ​നം ഭീ​ഷ​ണി​ക്കോ, പ​രി​ഹാ​സ​ത്തി​നോ, എ​ട്ടു ശ​ത​മാ​ന​ത്തോ​ളം ലൈം​ഗീ​ക പീ​ഡ​ന​ത്തി​നോ ഇ​ര​യാ​കു​ന്ന​താ​യും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പ​തി​നെ​ട്ടു വ​യ​സി​നു മു​ക​ളി​ലു​ള്ള മൂ​വാ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം പേ​രാ​ണ് സ​ർ​വ്വേ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ