ബാ​ൻ​ഡ് ചെ​റു​ബിം അ​വ​ത​രി​പ്പി​ക്കു​ന്ന ക്രി​സ്തു​മ​സ് മ്യൂ​സി​ക്ക​ൽ ഡി​സം​ബ​ർ 17ന്
Wednesday, December 13, 2017 11:44 AM IST
ഫി​ല​ഡ​ൽ​ഫി​യ: പ്ര​സി​ദ്ധ കോ​റ​ൽ പ​രി​ശീ​ല​ക​നും പി​യാ​നി​സ്റ്റു​മാ​യ റെ​യ്സ് ജോ​ണ്‍ കോ​ശി '​ഓ​ണ്‍ ദാ​റ്റ് ഡേ' എ​ന്ന ക്രി​സ്തു​മ​സ് മ്യൂ​സി​ക്ക​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. ബാ​ൻ​ഡ് ചെ​റു​ബിം എ​ന്ന ഗാ​യ​ക​സം​ഘ​മാ​ണു ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 17 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 6.30നു 2200 ​മി​ച​ന​ർ സ്റ്റ്രീ​റ്റ് സ്വീ​റ്റ് 14 ൽ ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഇ​രു​പ​തി​ൽ​പ​രം അം​ഗ​ങ്ങ​ളു​ള്ള ഗാ​യ​ക​സം​ഘ​മാ​ണു ബാ​ൻ​ഡ് ചെ​റു​ബിം. നോ​ർ​ത്ത് ഈ​സ്റ്റ് ഫി​ല​ഡ​ൽ​ഫി​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗാ​യ​ക​സം​ഘം ഇ​തി​ന​കം നി​ര​വ​ധി സം​ഗീ​ത ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ 30ൽ ​പ​രം വ​ർ​ഷ​മാ​യി ഗാ​യ​ക​സം​ഘ പ​രി​ശീ​ല​ക​നും പി​യാ​നി​സ്റ്റു​മാ​യ റെ​യ്സ് ആ​ണു ബാ​ൻ​ഡ് ചെ​റു​ബി​മി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. സു​പ്ര​സി​ദ്ധ ക​ണ്‍​വ​ൻ​ഷ​ൻ. തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ ക്വ​യ​ർ, വി​വി​ധ മാ​ർ​ത്തോ​മാ ഗാ​യ​ക​സം​ഘ​ങ്ങ​ൾ, തി​രു​വ​ന​ന്ത​പു​രം, തി​രു​വ​ല്ല ഓ​ർ​ത്ത​ഡോ​ക്സ് ഭ​ദ്രാ​സ​ന ഗാ​യ​ക​സം​ഘ​ങ്ങ​ൾ, തി​രു​വ​ന​ന്ത​പു​രം ഓ​ൾ സെ​ന്‍റ്സ്, ഹോ​ളി ഏ​യ്ഞ്ച​ൽ​സ് കോ​ണ്‍​വ​ന്‍റ്ക്വ​യ​ർ ട്രെ​യി​ന​ർ , സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ, ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ്, മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജു​ക​ളി​ലെ ഗാ​യ​ക​സം​ഘ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ക്രൈ​സ്റ്റ് ച​ർ​ച്ച് ക്വ​യ​ർ മാ​സ്റ്റ​റും ഓ​ർ​ഗ​നി​സ്റ്റു​മാ​യി​രു​ന്നു.

സു​വി​ശേ​ഷ​ഗാ​യ​ക​ൻ മോ​ശ വ​ൽ​സ​ല​ത്തി​ന്‍റെ ചെ​റു​മ​ക​ൻ സ​ണ്ണി വ​ൽ​സ​ല​ത്തി​ന്‍റെ കീ​ഴി​ൽ കോ​റ​ൽ മ്യൂ​സി​ക്ക് അ​ഭ്യ​സി​ച്ചു. അ​യ്യ​പ്പ​ൻ ഭാ​ഗ​വ​ത​ർ, സു​പ്ര​സി​ദ്ധ ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​ൻ ചേ​ർ​ത്ത​ല ഗോ​പാ​ല​ൻ നാ​യ​ർ, തി​രു​വ​ന​ന്ത​പു​രം സം​ഗീ​ത കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ വ​ർ​ക്ക​ല ജ​യ​റാം എ​ന്നി​വ​രു​ടെ കീ​ഴി​ൽ ക​ർ​ണാ​ട​ക സം​ഗീ​ത പ​ഠ​നം. ചെ​ന്നൈ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ത​ന്പി പോ​ൾ മെ​മ്മോ​റി​യ​ൽ ക്വ​യ​ർ മാ​സ്റ്റേ​ഴ്സ് സെ​മി​നാ​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ ക്വ​യ​ർ ഫെ​സ്റ്റി​വ​ൽ റി​സോ​ഴ്സ് പേ​ഴ്സ​ണാ​യി​രു​ന്നു. ല​ണ്ട​ൻ റോ​യ​ൽ സ്കൂ​ൾ സം​ഗീ​ത പ​രീ​ക്ഷ​ക​ളി​ൽ പി​യാ​നോ, വോ​ക്ക​ൽ ട്രെ​യി​ന​ർ എ​ന്ന നി​ല​യി​ലും പ്ര​വ​ർ​ത്തി​ച്ചു. കേ​ര​ള സ​ർ​വ്വ​ക​ലാ​ശാ​ല യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ൽ അ​നേ​ക ത​വ​ണ വി​ൻ​ഡ് വെ​സ്റ്റേ​ണ്‍ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി. ഇ​പ്പോ​ൾ ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് മേ​രീ​സ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് പി​യാ​നി​സ്റ്റാ​യും ബാ​ൻ​ഡ് ചെ​റു​ബി​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടൊ​പ്പം വി​വി​ധ ക​മ്മ്യൂ​ണി​റ്റി ഗാ​യ​ക​സം​ഘ​ങ്ങ​ളി​ലെ അം​ഗ​വു​മാ​ണ്. സു​പ്ര​സി​ദ്ധ ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗ​ക​നും ആ​ത്മീ​യ ഗാ​ന ര​ച​യി​താ​വു​മാ​യ പ്രൊ​ഫ. കോ​ശി ത​ല​ക്ക​ലി​ന്‍റെ മ​ക​നാ​ണു റെ​യ്സ്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം