വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രാ​ർ​ത്ഥ​ന നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി
Wednesday, December 13, 2017 11:45 AM IST
വാ​ഷിം​ഗ്ട​ണ്‍ (ഡി​സി): ടെ​ക്സ​സ് ഹാ​ൾ​ട്ട​ൻ സി​റ്റി ബേ​ർ​ഡ് വി​ല്ലി സ്വ​ത​ന്ത്ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ ബോ​ർ​ഡ് മീ​റ്റിം​ഗി​ന് മു​ന്പു ന​ട​ത്തി​യി​രു​ന്ന പ്രാ​ർ​ത്ഥ​ന​യെ ചോ​ദ്യം ചെ​യ്തു അ​മേ​രി​ക്ക​ൻ ഹ്യൂ​മ​നി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ യു​എ​സ് സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കേ​സ് വാ​ദം കേ​ൾ​ക്കാ​വാ​ൻ ത​യ്യാ​റാ​കാ​തെ ത​ള്ളി​ക​ള​ഞ്ഞു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് യു​എ​സ് സ​ർ​ക്യൂ​ട്ട് കോ​ർ​ട്ട് ഓ​ഫ് അ​പ്പീ​ൽ​സി​ൽ സ​മ​ർ​പ്പി​ച്ച കേ​സ് ബേ​ർ​ഡ് വി​ല്ലി ഐ​എ​സ്ഡി​ക്ക​നു​കൂ​ല​മാ​യി വി​ധി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രാ​ർ​ത്ഥ​ന തു​ട​രു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

1997 മു​ത​ൽ ആ​രം​ഭി​ച്ച​താ​ണ് ഐ​എ​സ്ഡി​യി​ലെ പ്രാ​ർ​ത്ഥ​ന. യു​എ​സ് സു​പ്രീം​കോ​ട​തി ഐ​ക്യ​ക​ണ്ഠേ​നെ​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ലോ​ക്ക​ൽ ഗ​വ​ണ്‍​മെ​ന്‍റ് ത​ല​ത്തി​ൽ പ്രാ​ർ​ത്ഥ​ന ന​ട​ത്തു​ന്ന​തി​ന് ന്യു​യോ​ർ​ക്ക് ഹൈ​ക്കോ​ട​തി ന​ൽ​കി​യ അ​നു​മ​തി​ക്ക് സ​മാ​ന​മാ​ണ് ഈ ​വി​ധി​യെ​ന്ന് ലി​ബ​ർ​ട്ട് കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി മാ​റ്റ് സ്റ്റാ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന്യു​യോ​ർ​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി നി​ല​വി​ൽ വ​ന്ന​തി​നു​ശേ​ഷം മ​റ്റു നി​ര​വ​ധി സ്കൂ​ൾ ബോ​ർ​ഡു​ക​ളും പ്രാ​ർ​ത്ഥ​ന ന​ട​ത്തു​ന്ന​തി​ന​നു​മ​തി ന​ൽ​കി​യ​താ​യും മാ​റ്റ് പ​റ​ഞ്ഞു. ട്രം​പ് അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം മ​ത​സ്വാ​ത​ന്ത്ര്യ​വും വ്യ​ക്തി സ്വാ​ത​ന്ത്ര്യ​വും നി​ല​നി​ർ​ത്തു​ന്ന​തി​ന് ഉ​യ​ർ​ന്ന പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ടു​ക​ൾ ശ​രി​വ​യ്ക്കു​ന്ന കോ​ട​തി വി​ധി​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ