കാ​ന​ഡ​യി​ൽ സി​കെ​സി​വൈ​എ​ല്ലി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം
Wednesday, December 13, 2017 11:53 AM IST
ടൊ​റ​ന്‍റോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ന​ഡ​യി​ലെ യു​വ​ജ​ന​ങ്ങ​ളെ ഒ​ത്തു​ചേ​ർ​ത്ത്കൊ​ണ്ട് സി​കെ​സി​വൈ​എ​ൽ (കാ​ന​ഡ ക്നാ​നാ​യ കാ​ത്ത​ലി​ക് യൂ​ത്ത് ലീ​ഗ് )ന് ​തു​ട​ക്കം കു​റി​ച്ചു. 2016 ഡി​സം​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ച്ച സി​കെ​സി​വൈ​എ​ൽ എ​ന്ന വാ​ട്സ്ആ​പ് ഗ്രൂ​പ്പ് ആ​ണ് പ്ര​സ്തു​ത​തീ​രു​മാ​ന​ത്തി​ന് വ​ഴി​തെ​ളി​ച്ച​ത്. അം​ഗ​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ . ​പ​ത്രോ​സ് ച​ന്പ​ക്ക​ര വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ സി​കെ​സി​വൈ​എ​ല്ലി​ന് ഒൗ​ദ്യോ​ഗി​ക​മാ​യി തു​ട​ക്കം​കു​റി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യി നി​ബു സി. ​ബെ​ന്നി ചി​റ്റേ​ത്ത് പ്ര​സി​ഡ​ന്‍റ്, ജോ​മി​ൻ ജോ​ണ്‍ കോ​യി​ക്ക​ൽ വൈ​സ്പ്ര​സി​ഡ​ൻ​റ്, റി​ച്ചാ​ർ​ഡ് മാ​ന്പി​ള്ളി​ൽ സെ​ക്ര​ട്ട​റി, ആ​ൻ മെ​റി​ൻ മാ​ത്യു തൊ​ട്ടി​യി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, മാ​ത്യൂ​സ് പി ​ജോ​യ് പാ​യി​ക്കാ​ട്ടു പു​ത്ത​ൻ​പു​ര​യി​ൽ ട്ര​ഷ​റ​ർ, കെ​വി​ൻ വി​കു​ര്യ​ൻ വ​ല്ലാ​ട്ടി​ൽ പ്രോ​ഗ്രാം​കോ​ർ​ഡി​നേ​റ്റ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു​വ​ജ​ന ആ​നി​മേ​റ്റേ​ഴ്സ് ആ​യി ഷെ​ല്ലി ജോ​യ് പു​ത്ത​ൻ​പു​ര​യി​ൽ, ജി​സ്മി ഫി​ലി​പ്സ് കൂ​ട്ട​ത്താ​ന്പ​റ​ന്പി​ൽ എ​ന്നി​വ​ർ നി​യ​മി​ത​രാ​യി.

സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ ആ​ദ്യ​യു​വ​ജ​ന സം​ഘ​ട​ന​യാ​യി കോ​ട്ട​യം അ​തി​രൂ​പ​ത​യി​ൽ തു​ട​ക്കം​കു​റി​ച്ച കെ​സി​വൈ​എ​ല്ലി​നോ​ട് ചു​വ​ടു​പി​ടി​ച്ചു സ​ഭ​യോ​ടും സ​ഭാ അ​ധി​കാ​രി​ക​ളോ​ടും വി​ധേ​യ​ത്വം​പു​ല​ർ​ത്തി സി​കെ​സി​വൈ​എ​ൽ അം​ഗ​ങ്ങ​ൾ ത​നി​മ​യി​ലും ഒ​രു​മ​യി​ലും വി​ശ്വാ​സ​നി​റ​വി​ലും വ്യ​തി​രി​ക്ത​മാ​യി പ്ര ​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അം​ഗ​ങ്ങ​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു.

വ്യ​ത്യ​സ്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സം​ഘ​ട​ന​യെ ശാ​ക്തീ​ക​രി​ക്കു​വാ​ൻ ഏ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്നും, ക്നാ​നാ​യ യു​വ​ജ​ന​കൂ​ട്ടാ​യ്മ​യി​ൽ സ​ജീ​വ​പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​വ​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ നി​ബു സി. ​ബെ​ന്നി അം​ഗ​ങ്ങ​ളെ ഓ​ർ​മ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം