ഹ്യൂ​സ്റ്റ​ണ്‍ മ​ല​യാ​ളി​ക​ൾ​ക്ക് ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി 'മാ​വേ​ലി സ്റ്റോ​ർ'
Thursday, December 14, 2017 11:11 AM IST
ഹ്യൂ​സ്റ്റ​ണ്‍: മ​ല​യാ​ളി​ക​ൾ​ക്ക് എ​ന്നും ഓ​ണ​മാ​ഘോ​ഷി​ക്കാ​ൻ ന്ധ​മാ​വേ​ലി സ്റ്റോ​ർ ന്ധ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു 3217 S Main Stafford 77477 ആ​ണ് ഏ​റെ വി​ല കു​റ​വി​ൽ '​മാ​വേ​ലി സ്റ്റോ​ർ' ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. വി​പു​ല​മാ​യി ഗ്രാ​ൻ​ഡ് ഓ​പ്പ​ണിം​ഗ് ഈ ​മാ​സം ത​ന്നേ ഉ​ണ്ടാ​വു​മെ​ന്ന് സം​രം​ഭ​ക​ർ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്നും നേ​രി​ട്ട് പു​തു​മ ന​ഷ്ട​പ്പെ​ടാ​തെ പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ളും, ഫ്രോ​സ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളും മീ​നും അ​ന്പ​രി​പ്പി​ക്കു​ന്ന വി​ല​ക്കു​റ​വി​ൽ ന​ൽ​കു​ന്നു എ​ന്ന​താ​ണ് മാ​വേ​ലി സ്റ്റോ​റി​നെ വേ​റി​ട്ട​താ​ക്കു​ന്ന​ത്. പ്ര​വ​ർ​ത്ത​ന​ചെ​ല​വ് കു​റ​ച്ചു അ​ത് ഉ​പ​ഭോ​ക്താ​വി​നു വീ​തി​ച്ചു ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് മാ​വേ​ലി സ്റ്റോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം. അ​ത് മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. അ​തോ​ടു ചേ​ർ​ന്ന് മീ​റ്റ് ആ​ൻ​ഡ് ഫി​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജി. ​കൃ​ഷ്ണ​മൂ​ർ​ത്തി